തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ അമേരിക്കയിലും യൂറോപ്പിലും സന്ദര്‍ശനം നടത്തുന്നു
Tuesday, June 30, 2015 8:20 AM IST
ഡാളസ്: 1996ല്‍ സ്ഥാപിതമായ സീറോ മലബാര്‍ തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ കുട്ടിനാടാരുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കോപ്പേല്‍ സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ ജൂലൈ അഞ്ചിനു സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വിവരം ഇടവക വികാരി ഫാ. ജോണ്‍സ്റി തച്ചാറ ഇടവകാംഗങ്ങളെ അറിയിച്ചു.

ക്രിസ്തീയ വേദപരിജ്ഞാനത്തില്‍ വളരെ ചെറുപ്രായത്തിലെ മുന്നിലെത്തുകയും പൌരോഹിത്വത്തിന്റെ എട്ടാമത് വര്‍ഷമായ 2012 മുതല്‍ സീറോ മലബാര്‍ തക്കല്‍ രൂപതയുടെ ഇടയനാകുകയും ചെയ്ത എളിമയുടെ പര്യായമായ മാര്‍ രാജേന്ദ്രന്റെ സെന്റ് അല്‍ഫോന്‍സ പള്ളിയിലെ പ്രഥമ സന്ദര്‍ശനമാണിത്.

റിപ്പോര്‍ട്ട് : ലാലി ജോസഫ് ആലപ്പുറത്ത്