ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരം നല്‍കുന്നു
Tuesday, June 30, 2015 8:25 AM IST
ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഈ വര്‍ഷം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍നിന്നു വിദ്യാഭ്യാസ പ്രതിഭ പുരസ്കാരത്തിനു അപേക്ഷകള്‍ ക്ഷണിച്ചു.

ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ഷിക്കാഗോ മലയാളി അസോസിയേഷനില്‍ നിലവില്‍ അംഗമാണങ്കില്‍ പുരസ്കാരത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്.

തൊമ്മന്‍ പൂഴികുന്നേല്‍ (ചെയര്‍മാന്‍), ടോമി അമ്പനാട്ട്, ബിജി സി. മാണി, ജിമ്മി കണിയാലി എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയാണു പുരസ്കാരത്തിന്റെ കാര്യങ്ങള്‍ ക്രോഡീകരിക്കുന്നത്. സാബു നടുവീട്ടില്‍ സ്പോണ്‍സര്‍ ചെയ്ത ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പും പ്രശംസ പത്രവും പുരസ്കാര ജേതാവിനു ഓഗസ്റ് 29നു (ങമശില ഋമ ഒശഴവ ടരവീീഹ) നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ സമ്മാനിക്കും.

അഇഠ യുടെ മാര്‍ക്കു, ഹൈസ്കൂള്‍ ഏജഅ എന്നിവ കൂടാതെ മറ്റെല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും (ഋഃൃമ ഈൃൃശരൌഹമൃ അരശ്േശശേല), സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും മറ്റു കലാ, സംസ്കാരിക കഴിവുകളും അവലോകനം ചെയ്തതിനുശേഷമായിരിക്കും പുരസ്കാര ജേതാവിനെ നിര്‍ണയിക്കുക.

വിദ്യാഭ്യാസ പ്രതിഭ പുരസ്കാരത്തിന്റെ അപേക്ഷ ഫോറവും വിശദമായ വിവരങ്ങളും ഷിക്കാഗോ മലയാളി അസോസിയേഷന്‍ വെബ്സൈറ്റില്‍ (ംംം.രവശരമഴീാമഹമ്യമഹലലമീരശമശീിേ.ീൃഴ) ലഭ്യമാണ്.