ആര്‍കെപുരം സെന്റ് തോമസ് പള്ളിയില്‍ മതസൌഹാര്‍ദ്ദ സമ്മേളനം ജൂലൈ രണ്ടിന്
Wednesday, July 1, 2015 6:51 AM IST
ന്യൂഡല്‍ഹി: ആര്‍കെപുരം സെന്റ് തോമസ് പള്ളി തിരുനാളിനോടനുബന്ധിച്ചു നടത്തുന്ന വിവിധ മതങ്ങളുടെ സൌത്ത് ഡല്‍ഹിയിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന ജൂലൈ രണ്ടിനു(വ്യാഴം) വൈകുന്നേരം 6.30നു പള്ളിയില്‍ നടക്കും.

ചടങ്ങില്‍ ബികെ കഞ്ചന്‍, അജിത്കുമാര്‍ (അയ്യപ്പ ടെമ്പിള്‍ ആര്‍കെ പുരം), മൌലാന മുഹമ്മദ് ഖാസിം റഹ്മി (മദ്രസ സ്കൂള്‍ പ്രിന്‍സിപ്പല്‍, ആര്‍കെ പുരം), ഗ്യാനി സുദര്‍ശന്‍ സിംഗ്, എം.ഡി. തോമസ് എംഎസ്ടി (ഹാര്‍മണി ആന്‍ഡ് പീസ് കാത്തലിക് കമ്യൂണിറ്റി) എന്നിവര്‍ പങ്കെടുക്കും. ശാന്തി ആവിധാന സിസ്റേഴ്സ് അവതരിപ്പിക്കുന്ന ഭജനയോടുകൂടി പരിപാടികള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്