അമേരിക്കന്‍ തൊഴിലാളികള്‍ക്കു പുതിയ വേതനനിയമവുമായി ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ്
Wednesday, July 1, 2015 6:57 AM IST
ന്യൂയോര്‍ക്ക്: നാല്‍പ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കുകയും ചെയ്യുകയും ചെയ്യുന്ന മധ്യതലത്തിലുള്ള തൊഴിലാളികളുടെ ജീവിതാന്തസ് ഉയര്‍ത്താന്‍ പുതിയ ലേബര്‍ നിയമം വരുന്നു.

നിലവില്‍ ഇടത്തരം സാലറിയിലും മണിക്കൂര്‍ ശമ്പളത്തിലും അനേകം തൊഴിലാളികള്‍ നാല്‍പ്പതു മുതല്‍ അറുപതു മണിക്കൂറുകള്‍ ഒരാഴ്ചയില്‍ ജോലി ചെയ്യുന്നുണ്െടങ്കിലും അവര്‍ക്ക് ഓവര്‍ടൈം വേതനം പല സ്ഥാപനങ്ങളും നല്‍കാറില്ല. ഇതിനു മാറ്റം വരുത്തി സാലറി ഡബിള്‍ ആക്കിയും നാല്‍പ്പതിനു മുകളിലുള്ള മണിക്കൂറുകള്‍ക്ക് മണിക്കൂര്‍ ശമ്പളക്കാര്‍ക്ക് ഒന്നരയോ ഡബിളോ ശബളവും ആവശ്യം നല്‍കാനുള്ളതാണു പുതിയ നിയമം. ഇതുവഴി തൊഴിലാളികളുടെ ഭൌതിക നിലവാരം ഉയര്‍ത്തുവാനും ഗവണ്‍മെന്റിന് ആദായനികുതി വര്‍ധിപ്പിക്കാനും കഴിയുമെന്നു കരുതപ്പെടുന്നു.

റിപ്പോര്‍ട്ട്: ലാലി ജോസഫ് ആലപ്പുറത്ത്