വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ പിക്നിക് നടത്തി
Wednesday, July 1, 2015 6:58 AM IST
ന്യൂയോര്‍ക്ക്: വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി പിക്നിക് ജൂണ്‍ 27നു ന്യൂറോഷിലുള്ള ഗ്ളെന്‍ ഐലന്റ് പാര്‍ക്കില്‍ നടത്തി. രാവിലെ പത്തിനാരംഭിച്ച പികിനിക് വൈകുന്നേരം നാലിനു സമാപിച്ചു. മഴയെ അവഗണിച്ച് നിരവധി അംഗങ്ങള്‍ പങ്കെടുത്തു. വിവിധ പ്രായക്കാര്‍ മത്സരിച്ച് മത്സരങ്ങളില്‍ പങ്കെടുത്തത് ഏവരിലും കൌതുകം ഉണര്‍ത്തി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. മുന്‍ പ്രസിഡന്റ് കെ.ജി. ഗ്രെഗരി സ്പോര്‍ട്സിനു നേതൃത്വം നല്‍കി. പിക്നിക്കിന്റെ കോഓര്‍ഡിനേറ്റേഴ്സ് ആയി ലിജോ ജോണ്‍, തോമസ് ജോണ്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍കൊണ്ട് ഈ വര്‍ഷത്തെ പിക്നിക് ശ്രദ്ധേയമായി.

പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടറന്‍സന്‍ തോമസ്, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, ഫൊക്കാന ട്രഷറര്‍ ജോയ് ഇട്ടന്‍, കൊച്ചുമ്മന്‍ ജേക്കബ്, ഗണേഷ് നായര്‍, ജോണ്‍ സി. വര്‍ഗീസ്, എം.വി. ചാക്കോ, രാജന്‍ ടി. ജേക്കബ്, കെ.ജി. ജനാര്‍ദ്ദനന്‍, എം.വി. കുര്യന്‍, ജോണ്‍ കെ. മാത്യു, രത്നമ്മ രാജന്‍, രാജ് തോമസ്, ഷൈനി ഷാജന്‍, പ്രീത നമ്പ്യാര്‍, ഷീല ചെറു, ഷാജി ആലപ്പാട്ട്, മോന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫൊക്കാന സെക്രട്ടറി വിനോദ് കെയാര്‍ക്കെ, കൈരളി ടിവിയുടെ അമേരിക്കന്‍ ഡയറക്ടര്‍ ജോസ് കാടാപുറം തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്ത ഈ പിക്നിക് എല്ലാ പ്രായക്കാരും ഒരു പോലെ ആസ്വദിച്ചു.

പിക്നികിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദി പറഞ്ഞു.