സെബാസ്റ്യന്‍ കൈയാത്ത് ബാള്‍ട്ടിമൂറില്‍ നിര്യാതനായി
Wednesday, July 1, 2015 8:22 AM IST
ബാള്‍ട്ടിമൂര്‍: ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സ പള്ളി അംഗവും മുന്‍ ട്രസ്റിയുമായ സെബാസ്റ്യന്‍ കൈയാത്ത് (76) ജൂണ്‍ 29നു (തിങ്കള്‍) വൈകുന്നേരം 7.30-നു ഗുഡ് സെമരിറ്റന്‍ ആശുപത്രിയില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ മൂന്നിനു (വെള്ളി) രാവിലെ 11നു ഫുള്ളര്‍ടണ്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍.

ഭാര്യ: ഏലിയാമ്മ. മക്കള്‍: ജോണി, ജോസഫ്, സാവിയോ. മരുമക്കള്‍: ജോഷ്വാ, കയ്ലാ, ആഷ്ലി.

പരേതന്‍ ഇന്ത്യന്‍ കാത്തലിക് സൊസൈറ്റിയില്‍ 15 വര്‍ഷവും തുടര്‍ന്ന് ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ മിഷന്‍ ട്രസ്റിയായും ഏവുക്രിസ്റി മിനിസ്ററായും സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു.

പൊതുദര്‍ശനം ജൂലൈ രണ്ടിനു (വ്യാഴം) വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെ നടത്തും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം