ബിഷപ്പ് അലക്സ് വടക്കുംതലയ്ക്ക് അമേരിക്കന്‍ കൊച്ചിന്‍ ക്ളബ് സ്വീകരണം നല്‍കുന്നു
Thursday, July 2, 2015 5:11 AM IST
ഷിക്കാഗോ: ഹൃസ്വസന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്ക് ജൂലൈ ഏഴിനു ചൊവ്വാഴ്ച വൈകുന്നേരം ഏഴിനു ഇീൌിൃ്യ കിി ടൌശലേ, 2200 ട ഋഹാവൌൃ ഞീമറ, ങീൌി ജൃീുലര, കഘ -ല്‍ വച്ചു അമേരിക്കന്‍ കൊച്ചിന്‍ ക്ളബ് സ്വീകരണം നല്‍കും.

പ്രശസ്ത സംഗീത സംവിധായകന്‍ ജെ.എം. രാജു നിര്‍മ്മിച്ച 'വിശുദ്ധ ചാവറയച്ചന്‍', 'സാന്ത്വനഗീതങ്ങള്‍' എന്നീ സിഡികളുടെ പ്രകാശനകര്‍മം സ്വീകരണ യോഗത്തില്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല നിര്‍വഹിക്കുന്നതാണ്. സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കൊച്ചിന്‍ ക്ളബ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (പ്രസിഡന്റ്) 630 400 1172, ജോസ് ആന്റണി പുത്തന്‍വീട്ടില്‍ (ചെയര്‍മാന്‍) 630 730 6200, ബിജി ഫിലിപ്പ് (സെക്രട്ടറി) 224 565 8268.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം