ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ വിശുദ്ധ പത്രോസ്-പൌലോസ് ശ്ളീഹന്മാരുടെ തിരുനാള്‍ ആചരിച്ചു
Thursday, July 2, 2015 5:12 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, വിശുദ്ധ പത്രോസ് -പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജൂണ്‍ 28-നു ഞായറാഴ്ച രാവിലെ 9.45-നു വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാദര്‍ ബൈജു കളപ്പുരയിലിന്റെ സഹകാര്‍മ്മികത്വത്തിലുമാണു തിരുക്കര്‍മങ്ങള്‍ നടന്നത്.

തിരുക്കര്‍മങ്ങളുടെ മധ്യേനടന്ന വചനസന്ദേശത്തില്‍, സഭയെ നയിക്കുവാന്‍ പണ്ഡിതന്മാരെയോ, വിജ്ഞാനികളെയോ അല്ല മറിച്ച് ഈശോയെ ഏറ്റവും സ്നേഹിച്ച മുക്കുവനായ വിശുദ്ധ പത്രോസിനെയാണെന്നും, ഈശോയേപ്പോലെ കുരിശിലേറാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ്, തലകീഴായി കുരിശിലേറി രക്തസാക്ഷിയായതും, സ്വര്‍ഗത്തിന്റെ താക്കോല്‍ വിശുദ്ധ പത്രോസിനെ ഏല്പിച്ചതും, വിശുദ്ധ പത്രോസിന്റെ പിന്‍ഗാമികളായ മാര്‍പാപ്പമാര്‍ താക്കോല്‍ സ്ഥാനചിഹ്നമാക്കിയതിനെപ്പറ്റിയും വിശദീകരിച്ചു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി