മെഗാഷോയുമായി പദ്മശ്രീ ജയറാം ന്യൂജേഴ്സിയില്‍
Thursday, July 2, 2015 8:10 AM IST
ന്യൂയോര്‍ക്ക്: മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പ്രമുഖ ചലച്ചിത്രതാരം പത്മശ്രീ ജയറാം മെഗാഷോയുമായി ന്യൂജേഴ്സിയില്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച എന്റര്‍ടെയ്ന്‍മെന്റ് ഷോ 'ജയറാം ഷോ' സെപ്റ്റംബര്‍ 13നു ന്യൂജേഴ്സിയില്‍.

ഫെലിഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിനാണ് ഷോ. അമേരിക്കന്‍ മലയാളികള്‍ക്കായി ഏറ്റവും മികച്ച വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്ന ഹെഡ്ജ് ഇവന്റ്സ് ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരിപാടിയാണിതെന്ന് സംഘാടകന്‍ സജി (ജേക്കബ് എബ്രഹാം) അറിയിച്ചു.

ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞ ജയറാമിന്റെ 'തിങ്കള്‍ മുതല്‍ വെള്ളിവരെ' എന്ന ചിത്രമാണ് അവസാനം തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തത്. ഇതില്‍ പ്രമുഖ ഗായിക റിമി ടോമിയായിരുന്നു ജയറാമിന്റെ നായിക. ഉലകനായകന്‍ കമലഹാസന്‍ നായകനായ ഉത്തമവില്ലനിലും ജയറാമിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അപരന്‍ (1988) എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ കടന്നു വന്ന ജയറാം തമിഴിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2011-ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. മിമിക്രി കലാകാരന്‍, ചെണ്ടവിദ്വാന്‍, പിന്നണിഗായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ജയറാം പ്രേംനസീറിന്റെ ശബ്ദം അനുകരിക്കുന്നതില്‍ എക്കാലത്തെയും മികച്ചയാളാണ്. അമേരിക്കയില്‍ നിരവധി സ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജയറാമിന്റെ മള്‍ട്ടി ടാലന്റാണ് ഇത്തവണയും ഷോയുടെ ഹൈലൈറ്റ്.

ജയറാമിനെ കൂടാതെ, പ്രിയാമണി, ഉണ്ണി മേനോന്‍, ധര്‍മജന്‍, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ളാവ് ഫെയിം നായിക ആര്യ, ഹരിശ്രീ യൂസഫ്, ഡെലിസി, വിഷ്ണു, സിനിമ ചിരിമാ കോമഡി ഷോയുടെ സ്ക്രിപ്റ്റ് റൈറ്റേഴ്സ് തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണു ഡാന്‍സ് ഐറ്റംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റാണ് (യുജിഎം) പരിപാടിയുടെ നാഷണല്‍ സ്പോണ്‍സര്‍. ജയറാം ഷോ അണിയിച്ചൊരുക്കുന്ന നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റാര്‍ മലയാള ചിത്രം അമര്‍, അക്ബര്‍, അന്തോണി എന്ന ചിത്രം നിര്‍മിക്കുന്നതും യുജിഎമ്മിന്റെ സാരഥി ഡോ. സഖറിയ തോമസാണ്. ഈ ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണു നായകനിരയിലുള്ളത്.

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വാങ്ങാനുള്ള സൌകര്യം ംംം.വലറഴലല്ലിി്യ.രീാ എന്ന വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: സജി ഹെഡ്ജ് ഇവന്റ്സ് 516 433 4310, അനില്‍ പുത്തന്‍ചിറ 732 319 6001, സന്തോഷ് തോമസ് 848 448 1375, മാത്യു ജോര്‍ജ് (ബൈജു) 732 429 4955
ഐഇഎന്‍എ 201 523 6262 ശലിമവീെം@ഴാമശഹ.രീാ
ഹെഡ്ജ് ഇവന്റ്സ് ന്യയോര്‍ക്ക്: ബാബു പൂപ്പള്ളില്‍ 914 720 7891, സണ്ണി 516 528 7492.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍