മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
Thursday, July 2, 2015 8:11 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടു മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനം മെല്‍ബണില്‍ ആരംഭിച്ചു.

മിഷന്റെ കീഴിലുള്ള രണ്ട് സെന്ററുകളില്‍നിന്നും കുട്ടികളുടെ മീറ്റിംഗില്‍നിന്നും ഭാരവാഹികളെ തെരഞ്ഞെടുത്തു. സെന്റ് മേരീസ് ക്നാനായ മിഷന്റെ കീഴിലുള്ള മിഷന്‍ ലീഗിന്റെ ആദ്യ കമ്മിറ്റിയുടെ ഭാരവാഹികളായി സ്റെബിന്‍ സ്റീഫന്‍ ഓക്കാട്ട് (പ്രസിഡന്റ്), ജിബിന്‍ മെജോ മേക്കര (വൈസ് പ്രസിഡന്റ്), ജിക്കി ജോസഫ് കുന്നംപടവില്‍ (സെക്രട്ടറി), സ്നേഹ ജയ്മോന്‍ (ജോ. സെക്രട്ടറി), ബിനാം ബിന്‍ജി പുളിവേലില്‍ (ട്രഷറര്‍), എന്നിവരെ തെരഞ്ഞെടുത്തു.

എല്ലാ മാസത്തെ ആദ്യ ഞായറാഴ്ച വിശ്വാസ പരിശീലന ക്ളാസിനുശേഷം മിഷന്‍ ലീഗിന്റെ മീറ്റിംഗ് നടത്തുവാനും തീരുമാനിച്ചു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍