ബ്രിസ്ബെയ്നില്‍ തോമാശ്ളീഹായുടെ തിരുനാളിനു കൊടിയേറി
Friday, July 3, 2015 7:50 AM IST
ബ്രിസ്ബെയ്ന്‍: സെന്റ് തോമസ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാളിനു ബ്രിസ്ബെയ്നില്‍ കൊടിയേറി. അക്കേഷ്യ റിഡ്ജ് ഔവര്‍ ലേഡി ഓഫ് ഫാത്തിമ പള്ളിയില്‍ നടക്കുന്ന നാലുനാള്‍ നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ജൂലൈ ആറിനു സമാപിക്കും.

സീറോ മലബാര്‍ സഭ ബ്രിസ്ബെയ്ന്‍ ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന ആഘോഷമായ സമൂഹബലിക്ക് ഹോളണ്ട് പാര്‍ക്ക് പള്ളി വികാരി ഫാ. ജോസഫ് തോട്ടന്‍കര മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. പീറ്റര്‍ കാവുംപുറം, ഫാ. ജെയ്സണ്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്