ജൂലൈ നാല്: എഫ്ബിഐ ഭീകരാക്രമണം മുന്നറിയിപ്പു നല്‍കി
Saturday, July 4, 2015 8:43 AM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്വാതന്ത്യ്ര ദിനം ആഘോഷിക്കുന്ന ജൂലൈ നാലിനു (ശനി) ഭീകരാക്രമണ സാധ്യതയുളളതായി ഹോംലാന്റ് സെക്യൂരിറ്റി മുന്നറിയിപ്പു നല്‍കി.

ടുണിഷ്യ, ഫ്രാന്‍സ്, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹോം ലാന്റ് സെക്യൂരിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുളളത്.

ഏത് അടിയന്തര സാഹചര്യവും അഭിമുഖീകരിക്കുവാന്‍ രാജ്യം സുസജ്ജമാണെന്നു ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജെ. ജോണ്‍സണ്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നു.

ജൂലൈ നാലിനു സ്വാതന്ത്യ്ര ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ഭരണ കൂടങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

1776 ല്‍ ഗ്രേറ്റ് ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്നും സ്വാതന്ത്യ്രം പ്രാപിച്ച അമേരിക്ക ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ പ്രബല ശക്തിയായി മാറിയിരിക്കുന്നു. ജൂലൈ നാലിനു സ്വാതന്ത്യ്ര ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍