യാത്രയയപ്പു നല്‍കി
Saturday, July 4, 2015 8:47 AM IST
ജിദ്ദ: പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി സഹറാന്‍ കമ്മിറ്റി ട്രഷററും ജിദ്ദാ കമ്മിറ്റി മെംബറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി.ഡി. വര്‍ഗീസിനു യാത്രയയപ്പു നല്‍കി.

1985 ല്‍ സൌദിയിലെത്തി പ്രവാസ ജീവിതം തുടങ്ങിയ പുതുപ്പള്ളി സ്വദേശിയായ വര്‍ഗീസ് സഹ്റാന്‍ മെയിന്റനന്‍സ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായിരുന്നു.

യോഗത്തില്‍ മുന്‍ പ്രസിഡന്റ് രാഘവന്‍ തിരുമങ്കലന്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ ഉപഹാരം ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ സമ്മാനിച്ചു. സാകിര്‍ ഹുസൈന്‍ എടവണ്ണ, സാബു ഇടിക്കുള, സിയാദ് കൊല്ലം, ആന്റണി അലക്സാണ്ടര്‍, സാബു മാത്യു, ശിവദാസന്‍, പി. മൊയ്തൂട്ടി, ഷാഫി അരീകോട്, റോബിന്‍, ജോസ് ബിനോയ്, അലവി അരീക്കാടന്‍, സക്കറിയ, അബൂബക്കര്‍ പരിയാരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ബിനോയ് പി. ചാക്കോ സ്വാഗതവും ഷിബിന്‍ ബാബു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍