ചാവറ കപ്പ് ആനെപ്പാളയയ്ക്ക്
Saturday, July 4, 2015 9:42 AM IST
ബംഗളൂരു: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബംഗളൂരുവിലെ വിവിധ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ചാവറ കപ്പ്-2015 ഇന്റര്‍പാരിഷ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആനെപ്പാളയ സെന്റ് സെബാസ്റ്യന്‍സ് ഇടവക കിരീടം സ്വന്തമാക്കി.

ജൂണ്‍ ഏഴിന് ധര്‍മാരാം ക്രൈസ്റ് സ്കൂള്‍മൈതാനത്തു നടന്ന ഫൈനലില്‍ ധര്‍മാരാം സെന്റ് തോമസ് ടീമിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് ആനെപ്പാളയ ചാവറ കപ്പ് നേടിയത്.

വിജയികള്‍ക്ക് ഈജിപുര വിശുദ്ധ ചാവറ ഇടവക വികാരി ഫാ. പോള്‍ തേക്കാനത്ത് സിഎംഐ ട്രോഫികള്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റിലെ മികച്ച താരമായി ആനെപ്പാളയ ടീമിലെ വിനീത് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.