എക്യുമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റിനു ഷിക്കാഗോ ഒരുങ്ങി
Tuesday, July 7, 2015 6:57 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജൂലൈ 12നു (ഞായര്‍) നൈല്‍സിലെ ഫീല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററില്‍ ( ) ഉച്ചകഴിഞ്ഞ് 1.30 മുതല്‍ മത്സരം ആരംഭിക്കും. പത്തു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ മത്സരങ്ങള്‍ കാണികള്‍ക്ക് ആവേശം പകരും. മത്സരങ്ങള്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും.

വിജയികള്‍ക്ക് എക്യുമെനിക്കല്‍ കൌണ്‍സില്‍ നല്‍കുന്ന എവര്‍ റോളിംഗ് ട്രോഫിയും വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫിയും സമ്മാനിക്കും. വിവിധ സഭകളിലെ യുവജനങ്ങളെ ഒന്നിച്ച് അണിനിരത്താനും പ്രവര്‍ത്തന പന്ഥാവില്‍ ഒത്തൊരുമിച്ചുള്ള പ്രയാണത്തിനു ഇപ്രകാരമുള്ള കായിക മത്സരങ്ങള്‍ നടത്തുന്നതിലൂടെ സാധിക്കുന്നു എന്നുള്ളത് അഭിമാനകരമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല മാതൃക പുലര്‍ത്തുന്ന ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ ഇതില്‍നിന്നും ലഭിക്കുന്ന വരുമാനം എക്യുമെനിക്കല്‍ കൌണ്‍സില്‍ ഫീഡ് മൈ സ്റാര്‍വിംഗ് ചില്‍ഡ്രന്‍ പ്രോഗ്രാമിനായി നല്‍കുന്നു.

വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി റവ. ബിനോയ് പി. ജേക്കബ് ചെയര്‍മാനായും രഞ്ജന്‍ ഏബ്രഹാം കണ്‍വീനറായും സാം തോമസ്, ടോണി ഫിലിപ്പ്, ജയിംസ് പുത്തന്‍പുരയില്‍, ആന്റോ കവലക്കല്‍, ജോണ്‍സന്‍ വള്ളിയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജോജോ ജോര്‍ജ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട്, ഫാ. ഡാനിയേല്‍ ജോര്‍ജ് (പ്രസിഡന്റ്), റവ. സോനു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍ (സെക്രട്ടറി), മാത്യു മാപ്ളെറ്റ് (ജോ. സെക്രട്ടറി), ജോര്‍ജ് പി. മാത്യു (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു. ബെഞ്ചമിന്‍ തോമസ് ആന്‍ഡ് ഫാമിലി, രാജു വിന്‍സെന്റ് ആന്‍ഡ് ഫാമിലി, ബോബി ജേക്കബ് ആന്‍ഡ് ഫാമിലി, സണ്ണി ഈരോരിക്കല്‍ (ന്യൂയോര്‍ക്ക് ലൈഫ്), എലിക്കുട്ടി ജോസഫ് തേനിയപ്ളാക്കല്‍ എന്നിവര്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാരാണ്.

വിവരങ്ങള്‍ക്ക്: ബിനോയ് പി. ജേക്കബ് 773 886 0479, രഞ്ജന്‍ ഏബ്രഹാം (കണ്‍വീനര്‍) 847 287 0661.

റിപ്പോര്‍ട്ട്: ബെന്നി പരിമണം