പാചകമത്സരം നടത്തി
Tuesday, July 7, 2015 8:02 AM IST
ബംഗളൂരു: സുവര്‍ണകര്‍ണാടക കേരളസമാജം കൈക്കൊണ്ര്ടഹള്ളി-ബെല്ലന്ദൂര്‍ സോണുകളുടെ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ 'ഡെസെര്‍ട്ട് ക്വീന്‍' എന്നപേരില്‍ പാചകമത്സരം സംഘടിപ്പിച്ചു.

ഓഷ്യാനസ് മൊനാദ്ര അപ്പാര്‍ട്ട്മെന്റ് പാര്‍ട്ടി ഹാളില്‍ ജൂണ്‍ 28 നു നടന്ന പാചകമത്സരത്തില്‍ ഓമന രവി ഒന്നാം സമ്മാനവും റജീന അനില്‍ രണ്ടാം സമ്മാനവും കരസ്ഥമാക്കി. സമാജം ലേഡീസ് വിംഗ് ചെയര്‍പേഴ്സണ്‍ മീന കമ്മത്ത് പരിപാടിക്കു നേതൃത്വം നല്കി.