ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് മലയാളി നഴ്സ് അപകടനില തരണം ചെയ്തു
Wednesday, July 8, 2015 4:51 AM IST
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ മലയാളി നഴ്സ് അപകടനില തരണം ചെയ്തു.

ജൂണ്‍ 29നാണ് സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന സഫ്ദര്‍ജംഗ് ആശുപത്രിലെ സ്റാഫ് നഴ്സ് സരോജിനി നഗര്‍ ബിഡി ബ്ളോക്ക് ക്വാര്‍ട്ടേഴ്സ് നമ്പര്‍ 883 ല്‍ താമസിക്കുന്ന സജി വര്‍ഗീസിന്റെ ഭാര്യ കത്രീനാമ്മയെ പിന്നില്‍നിന്നു വന്ന കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നടപ്പാതയിലെ കല്ലില്‍ തലയിടിച്ചു വീണ കത്രീനാമ്മയെ ട്രോമ സെന്റ് സെക്യൂരിറ്റി ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്കകത്ത് ആന്തരിക രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഉടന്‍ ഓപ്പറേഷനു വിധേയക്കി.

സഫ്ദര്‍ജംഗ് പോലീസ് കേസെടുത്തു. അപകടം ഉണ്ടാക്കിയ കാര്‍ ഡ്രൈവറെ അറസ്റ് ചെയ്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്