മെല്‍ബണില്‍ ബാംഗളൂര്‍ ക്രൈസ്റ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ജൂലൈ 15ന്
Wednesday, July 8, 2015 6:45 AM IST
മെല്‍ബണ്‍: ബാംഗളൂര്‍ ക്രൈസ്റ് കോളജില്‍ വിവിധ വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവരും ഇപ്പോള്‍ ഓസ്ട്രേലിയയില്‍ താമസിക്കുന്നവരുമായ പൂര്‍വ വിദ്യാര്‍ഥികള്‍, ക്രൈസ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഫാ.തോമസ് ചാത്തന്‍പറമ്പിലിനു സ്വീകരണം നല്‍കുന്നു.

ജൂലൈ 15നു (ബുധന്‍) ഹൈഡല്‍ബര്‍ഗിലുള്ള കോക്കനട്ട് ലഗൂണ്‍ റസ്ററന്റിലാണ് സംഗമം. ചടങ്ങില്‍ ക്രൈസ്റ് യൂണിവേഴ്സിറ്റി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ ഫാ.തോമസ് തെക്കേല്‍, പൂര്‍വ വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.

നേട്ടങ്ങളിലും പ്രശസ്തിയിലും എന്നും മുന്‍പന്തിയിലുള്ള ക്രൈസ്റിലെ പഠനകാലയളവിലെ മധുരതരമായ ഓര്‍മകള്‍ പങ്കുവയ്ക്കുവാനും സംഗമത്തില്‍ പങ്കെടുക്കുവാനും ആഗ്രഹിക്കുന്നവര്‍ 0410082595, 0430841973 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍മാരായ ഷിജി തോമസ്, ലക്ഷ്മി നായര്‍ എന്നിവര്‍ അറിയിച്ചു.

വിലാസം: 38 ബെല്‍ സ്ട്രീറ്റ് ഹൈഡല്‍ബര്‍ഗ് ഹൈറ്റ്സ്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍