മാല്‍വണില്‍ 'മലയാളി ഫ്രണ്ട്സ് കമ്യൂണിറ്റി' എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു
Thursday, July 9, 2015 8:00 AM IST
മെല്‍ബണ്‍: മാല്‍വണ്‍ കേന്ദ്രമായി 16ല്‍പരം ഗ്രാമങ്ങളില്‍നിന്നുള്ള മലയാളി കുടുംബങ്ങള്‍ ചേര്‍ന്നു മലയാളി ഫ്രണ്ട്സ് കമ്യൂണിറ്റി (എംഎഫ്സി) എന്ന പേരില്‍ പുതിയ സംഘടന രൂപവത്കരിച്ചു.

പുതിയ ഭാരവാഹികളായി തമ്പി ചെമ്മനം (പ്രസിഡന്റ്), എബി ജോസഫ്, ലീന ജോസ് (വൈസ് പ്രസിഡന്റുമാര്‍), രമേഷ് പിട്ടന്‍ (സെക്രട്ടറി), മേരിക്കുട്ടി തോമസ് (ജോ. സെക്രട്ടറി), അരുണ്‍ ജോസ് (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജോസ് മാത്യു, സാബു മാത്യു, തോമസ് സെബാസ്റ്യന്‍, ജോര്‍ജി മാത്യു, നില്‍സണ്‍ സിറിയക്, ജോസ് വി. മാത്യു, ശ്രീജിത് നായര്‍, അനില്‍ ജയിംസ്, അജി മാത്യു, ജോമോന്‍ വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.

സംഘടനയിലേക്ക് കൂടുതല്‍ മലയാളി കുടുംബങ്ങളെകൂടി ഉള്‍പ്പെടുത്തി സംഘടന വിപുലീകരിക്കാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുവാനും 2015 ഓണാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിക്കാനും യോഗം തീരുമാനിച്ചു.

കമ്മിറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി കൂടുതല്‍ മുമ്പോട്ടു കൊണ്ടുപോകുവാന്‍ ഏവരുടെയും സഹകരണം പ്രസിഡന്റ് തമ്പി ചെമ്മനം അഭ്യര്‍ഥിച്ചു.

നൂതന ആശയങ്ങളും പ്രവര്‍ത്തന പന്ഥാവുകളും മുന്നോട്ടുവച്ച് സമൂഹത്തിന്റെയും കുടുംബങ്ങളുടെയും അഭിവൃദ്ധിക്കും ഈ രാജ്യത്തിന്റെ പൊതുനന്മക്കുവേണ്ടി സംഘടന പ്രവര്‍ത്തിക്കാന്‍ തയാറുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും ഭാരവാഹികള്‍ സംഘടനയിലേക്ക് സ്വാഗതം ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും സെക്രട്ടറി രമേഷ് പിട്ടന്‍ നന്ദി പറഞ്ഞു.

വിവരങ്ങള്‍ക്ക്: തമ്പി ചെമ്മനം (പ്രസിഡന്റ്) 0423583682 , രമേഷ് പിട്ടന്‍ (സെക്രട്ടറി) 0423419523, അരുണ്‍ ജോസ് (ട്രഷറര്‍) 0430318179.