മോളി ജോസഫ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
Tuesday, July 14, 2015 5:22 AM IST
ന്യൂയോര്‍ക്ക്: തിരുവല്ല തുകലശേരി പെരുമ്പള്ളിക്കാട്ട് ജോസഫ് ജോണിന്റെ ഭാര്യ മോളി ജോസഫ് ജൂലൈ പത്തിന് ന്യൂയോര്‍ക്കില്‍ നിര്യാതയായി. മടുത്തുംഭാഗം നടുതലയില്‍ കുടുംബാംഗമാണു പരേത.

മക്കള്‍: ബിജു ജോസഫ്, ശാന്തി, വത്സ, ബാബു (എല്ലാവരും യുഎസ്എ). മരുമക്കള്‍: മേരി മുന്ന, പ്രേം, ജിബു, സ്മിത (എല്ലാവരും യുഎസ്എ).

വ്യൂവിംഗ്: ജൂലൈ 12-നു (ഞായറാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതുവരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (പാര്‍ക്ക് ഫ്യൂണറല്‍ ഹോം, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക്). സംസ്ക്കാരച്ചടങ്ങുകള്‍ ജൂലൈ 18 ശനിയാഴ്ച രാവിലെ പതിനൊന്നിനു സെന്റ് പയസ് പാരിഷ് കത്തോലിക്കാ പള്ളിയില്‍ (പെരുങ്കുടി, ചെന്നൈ). തുടര്‍ന്ന് സംസ്കാരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 011 91 984 1741315 (ഇന്ത്യ).

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ