തങ്കച്ചന്‍ പണയപറമ്പില്‍ ഷിക്കാഗോയില്‍ നിര്യാതനായി
Tuesday, July 14, 2015 5:22 AM IST
ഷിക്കാഗോ: കോതനല്ലൂര്‍ സ്വദേശി തങ്കച്ചന്‍ മാത്യു പണയപറമ്പില്‍ (തങ്കന്‍ 54) ജൂലൈ 12-നു ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ മോളി കോതനല്ലൂര്‍ പീടികകാലായില്‍ കുടുബാംഗമാണ്. മക്കള്‍: ടീസണ്‍, ടെസിയ. സഹോദരങ്ങള്‍: രാജു, ജെയിംസ്, റോയി, ജെയ്സി മറ്റത്തിക്കുന്നേല്‍.
ജൂലൈ 13 തിങ്കളാഴ്ച മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ പൊതുദര്‍ശനം നടത്തപ്പെടും. ജൂലൈ 14-നു (ചൊവ്വാഴ്ച) രാവിലെ 9.30-നു പ്രാര്‍ഥനാശുശ്രൂഷകള്‍ക്കുശേഷം മൃതദേഹം സംസ്കരിക്കും.

റിപ്പോര്‍ട്ട്: ജോസ് കണിയാലി