പൊളിറ്റിക്കല്‍ ലോഗോ മത്സരത്തിനൊരുങ്ങി അമേരിക്ക
Tuesday, July 14, 2015 5:25 AM IST
ഷിക്കാഗോ: ലോക ചരിത്രത്തിലാദ്യമായി ജനപങ്കാളിത്തത്തോടെയുള്ള ഒരു പൊളിറ്റിക്കല്‍ ലോഗോ മത്സരത്തിന് ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് മുന്‍കൈ എടുക്കുകയാണ്. 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഈ പൊളിറ്റിക്കല്‍ ലോഗോ മത്സരം സംഘടിപ്പിക്കുന്നത്. രണ്ടു പാര്‍ട്ടികളിലേയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക ഒരുവര്‍ഷത്തോളം നീളുന്ന തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ്.

ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലൂടെ മുന്‍നിരയിലെത്തുന്ന രണ്ട് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും രണ്ട് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥികളുമാണ് സാധാരണ അമേരിക്കന്‍ ഇലക്ഷനില്‍ അന്തിമ ജനവിധി തേടുക. 2016 ജൂലൈ 25-ന് ഫിലാഡല്‍ഫിയയിലെ ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ ആ പാര്‍ട്ടിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

2016 ജൂലൈ 18 മുതല്‍ 21 വരെ നടക്കുന്ന റിപ്പബ്ളിക്കന്‍ കണ്‍വന്‍ഷനില്‍ ഒഹായോ സംസ്ഥാനത്തെ ക്ളീവ് ലാന്റ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപന വേദിയാകും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ അടയാളങ്ങളും (ജീഹശശേരമഹ ഘീഴീ) അതിനോട് ചേര്‍ന്നുപോകുന്ന മുദ്രാവാക്യങ്ങളും സര്‍വ്വസാധാരണമാണ്.

അമേരിക്ക സന്ദര്‍ശിക്കുന്ന പിഎസി ചെയര്‍മാന്‍ കെ.വി. തോമസ് എംപിയും, ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയിലിലും ഈ നൂതന ആശയത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.

നിര്‍മാണത്തിലിരുക്കുന്ന എന്ന വെബ്സൈറ്റിലൂടെ ഹീഴീ4ൌമെ.രീാ ഈ മത്സരത്തിന്റെ വിശദാംശങ്ങള്‍ ഓഗസ്റ് മുതല്‍ അറിയാവുന്നതാണ്. അതുവരെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സിറിയക് സ്കറിയ 830 279 2933. ംംം.ശിറീമാലൃശരമിുൃലരൈഹൌയ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം