ഷിക്കാഗോ: കണ്ണൂര്‍ രൂപത മെത്രാന് ഡോ. അലക്സ് വടക്കുംതലയ്ക്ക് അമേരിക്കന്‍ കൊച്ചിന് ക്ളബ്ബ് സ്വീകരണം നല്കി. ജൂലൈ ഏഴിനു വൈകുന്നേരം ഏഴിന് മൌണ്ട് പ്രോസ്പെക്ടസില്‍, രാജു പീറ്റര്‍ ആലപിച്ച ഭക്തിഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ കൊച്ചിന് ക്ളബ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരേദോ അധ്യക്ഷത വഹിച്ചു. ചെയര്മാന് ദോസ് ആന്റണി പുത്തന്‍വീട്ടില്‍ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ബിജു ഫിലിപ്പ് എടാട്ട് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
കൊച്ചി മരട് സ്വദേശിയായ തനിക്ക് കൊച്ചിന് ക്ളബ്ബ് നല്കിയ സ്വീകരണം ജാതി-മത വ്യത്യാസമില്ലാതെ ഏവരെയും തുറന്ന മനസോടെ സ്വീകരിക്കുന്ന കൊച്ചി നിവാസികളുടെ കൂട്ടായ്മയാണെന്നും അതിനു കൊച്ചിന് ക്ളബ്ബ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മറുപടി പ്രസംഗത്തില്‍ ഡോ. അലക്സ് വടക്കുംതല പറഞ്ഞു.
ഫാ. പീറ്റര്‍ കുന്നലക്കാട്ട്, അഗസ്റിന്‍ കരിങ്കുറ്റി, സണ്ണി വള്ളിക്കളം, ഷെവലിയാര്‍ ആന്‍ഡ്രൂ ചെറിയാന്, ലൂയി ഷിക്കാഗോ, ജോണ്‍ ഇലക്കാട്ട്, ജേക്കബ് ജോണ്‍ കൈപ്പശേരി, അനിയന് ജോര്‍ജ് (ന്യൂജേഴ്സി), ബെയ്സില്‍ പെരേര, ജെസി റിന്‍സി കുര്യന്, ജോയിച്ചന്‍ പുതുക്കുളം (മീഡിയ ജേര്ണലിസ്റ്), ജോസഫ് ചാമക്കാല, ജെ.എം. രാജു എന്നിവര്‍ ആശംസ അര്‍പ്പിച്ചു പ്രസംഗിച്ചു.
പരിപാടിയുടെ വിജയത്തിനായി സൈമണ്‍ ഇലക്കാട്ട്, ജോയി കൊല്ലപ്പള്ളി, പോള്‍ കിടങ്ങന്‍ എന്നിവര്‍ നേതൃത്വം നല്കി. ജോര്‍ജ് ഡിസില്‍വ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം