ഷിക്കാഗോ സോഷ്യല്‍ ക്ളബ്ബ് വടംവലി ടൂര്‍ണമെന്റ്; അമേരിക്കന്‍ മലയാളികള്‍ പരിശീലന ലഹരിയില്‍
Wednesday, July 15, 2015 6:29 AM IST
ഷിക്കാഗോ: സെപ്റ്റംബര്‍ ഏഴിനു നടക്കുന്ന ഷിക്കാഗോ സോഷ്യല്‍ ക്ളബ്ബിന്റെ മൂന്നാമത് വടംവലി മത്സരത്തിന്റെ അണിയറ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ, ഷിക്കാഗോയിലെ മലയാളി സമൂഹം ഗൃഹാതുരുത്വത്തിന്റെ മധുരസ്മരണകള്‍ അയവിറക്കാന്‍ ഭഇവശരമഴീ ഠൌഴ ീള ണമൃ 2015’ നെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ്.

ഓരോ ടീമിന്റേയും കോച്ചും ക്യാപ്റ്റനും നൂതനമയ പല സ്റയിലുകളും മാറിമാറി പരീക്ഷിച്ച് തങ്ങളുടെ ടീമിന്റെ വിജയം ഉറപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടും ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് ഷിക്കാഗോ സോഷ്യല്‍ ക്ളബ്ബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: മാത്യു തട്ടാമറ്റം