പിയാനോ ഏകദിന ലീഡര്‍ഷിപ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു
Thursday, July 16, 2015 5:08 AM IST
ഫിലഡല്‍ഫിയ: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ അമേരിക്കയുടെ (നൈന) പെന്‍സില്‍വേനിയ ചാപ്റ്ററായ പിയാനോ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍) ലീഡര്‍ഷിപ് കോണ്‍ഫറന്‍സ്് നടത്തുന്നു. ഒക്ടോബര്‍ 24-നു (ശനിയാഴ്ച) ഫിലഡല്‍ഫിയയിലെ ഫോര്‍ പോയിന്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് കോണ്‍ഫറന്‍സ്്. പങ്കെടുക്കുന്ന നഴ്സുമാര്‍ക്ക് 6 സിഇയൂ (കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ യൂണിറ്റ്) ലഭിക്കും.
ടൌരരലളൌൈഹ ഘലമറലൃവെശു ഇീിളലൃലിരല ല്‍ ഘലമൃിശിഴ ംശവേ ഏൃമരല, ഋ്ശറലിരല ആമലെറ ജൃമരശേരല ശി ചൌൃശിെഴ ഘലമറലൃവെശു, ങ്യവേ ീള ഘലമറശിഴ എന്നീ വിഷയങ്ങങ്ങളെ ആസ്പദമാക്കിയാണ് ക്ളാസുകള്‍.

ടൌരരലളൌൈഹ ഘലമറലൃവെശു ഇീിളലൃലിരല ന്റെ വിജയകരമായ സംഘാടനത്തിനു പിയാനോ പ്രസിഡന്റ് ലൈല മാത്യു, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് (സോഫി) പാറപ്പുറത്ത്, നൈനാ ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം(ശാന്തി), പിയാനോ വൈസ് പ്രസിഡന്റ് സാറാ ഐപ്പ്, സെക്രട്ടറി മെര്‍ലിന്‍ പാലത്തിങ്കല്‍, ജോയിന്റ് സെക്രട്ടറി ലീലാമ്മ സാമുവേല്‍, ട്രഷറാര്‍ വല്‍സ തട്ടാര്‍കുന്നേല്‍, മെംബര്‍ഷിപ് കോര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം, പബ്ളിക് റിലേഷന്‍സ് എക്സിക്യൂട്ടീവ് സൂസന്‍ സാബൂ, ബൈലോ എക്സിക്യൂട്ടീവ് ബ്രിജിറ്റ് വിന്‍സെന്റ്, ടെക്നിക്കല്‍ ഡെപ്യൂട്ടീസ് ബ്ളെസന്‍ വര്‍ഗീസ്, അലന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് പാറപ്പുറത്ത് (സോഫി) 215 494 6753, പ്രസിഡന്റ് ലൈലാ മാത്യു 215 673 9805, നൈനാ ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം (ശാന്തി) 610 850 2246, പബ്ളിക് റിലേഷന്‍സ് എക്സിക}ട്ടീവ് സൂസന്‍ സാബൂ 215 350 8657.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍