പരുമല ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ നിര്‍മാണത്തിന് എംഒസിഎഫ് സഹായനിധി
Thursday, July 16, 2015 5:10 AM IST
ഫിലഡല്‍ഫിയ: പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റര്‍ നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിലെ ഏതാനും മുറികള്‍ എംഒസിഎഫ് സ്പോണ്‍സര്‍ ചെയ്തു. ഫിലഡല്‍ഫിയയിലെയും സമീപ പ്രദേശങ്ങളിലെയും മലങ്കര ഓര്‍ത്തഡോക്സ് ഇടവകകളുടെ ഐക്യവേദിയാണ് എംഒസിഎഫ് (മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ഫെലോഷിപ് ഇന്‍ പെന്‍സില്‍വേനിയ).

എംഒസിഎഫിന്റെ ആഭിമുഖത്തില്‍ പ്രശസ്ത ഗായകരായ ജെ.എം രാജുവും ലതാ രാജുവും (ചെന്നൈ) നേതൃത്വം നല്കിയ ക്രിസ്തീയ ഗാനമേള ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഓഡിറ്റോറിയത്തില്‍ ജൂലൈ നാലിനു അവതരിപ്പിച്ചാണ് ഫണ്ടു സമാഹരിച്ചത്. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ ബാവാ പ്രാര്‍ത്ഥിച്ച് ഗാനമേളയ്ക്കു തിരിതെളിച്ചു.

പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ നിര്‍മ്മാണത്തിനുവേണ്ടി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ ബാവയ്ക്കു പതിനാറായിരം ഡോളറിന്റെ സഹായ ഫണ്ട്് എംഒസിഎഫ് പ്രസിഡന്റ് കെ. മത്തായി കോര്‍ എപ്പിസ്കോപ്പ കൈമാറി. എംഒസിഎഫ് സെക്രട്ടറി ഫിലിപ്പോസ് ചെറിയാനും ട്രഷറര്‍ ജോണ്‍ പണിക്കരും നടപടികള്‍ ഏകോപിപ്പിച്ചു.

ഭദ്രാസനാധിപന്‍ അഭിവന്ദ്യ നിക്കളാവോസ്, വൈദിക ട്രസ്റി റവ. ഡോ. ജോണ്‍ ഏബ്രഹാം കോനാട്ട്, ഫാ. എം.കെ. കുര്യാക്കോസ് (ഡയോസിഷന്‍ സെക്രട്ടറി& വികാരി, സെന്റ് തോമസ് ഇന്ത്യന്‍ ചര്‍ച്ച്), ഫാ. കെ.കെ. ജോണ്‍ (സെന്റ് തോമസ് മലങ്കര ചര്‍ച്ച്), ഫാ. ഷിബു മത്തായി (സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്), ഫാ. ജോണ്‍സണ്‍ സി. ജോണ്‍ (സെന്റ് തോമസ് ചര്‍ച്ച്, വാഷിംഗ്ടന്‍ ഡിസി), ഫാ. കുര്യാക്കോസ് -സിബി-വര്‍ഗിസ് (സെന്റ് ജോണ്‍സ് ചര്‍ച്ച്), ഫാ. ഗീവര്‍ഗിസ് കെ ജോണ്‍ (അസിസ്റന്റ് വികാരി, സെന്റ് തോമസ് ഇന്ത്യന്‍ ചര്‍ച്ച്) എന്നിവരും എംഒസിഎഫ് പ്രതിനിധികളായ ജോര്‍ജുകുട്ടി വര്‍ഗീസ്, ജോര്‍ജ് എം. മാത്യു, തോമസ്കുട്ടി വര്‍ഗിസ്, അലക്സാണ്ടര്‍ വര്‍ഗിസ് എന്നിവരും യോഗ വേദിയില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍