പുതിയ ഭാരവാഹികള്‍
Thursday, July 16, 2015 5:17 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം ശ്രീ അയ്യപ്പ മഹാക്ഷേത്രത്തിലെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജൂലൈ 12നു ക്ഷേത്രാങ്കണത്തില്‍ നടന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിച്ച ഭരണസമിതിയെ സുഗമവും സുതാര്യവുമായ പ്രവര്‍ത്തനം കാഴ്ച വച്ചതില്‍ അംഗങ്ങള്‍ പ്രശംസിച്ചു.

പുതിയ ഭാരവാഹികളായി അജിത് കുമാര്‍ (പ്രസിഡന്റ്), അരവിന്ദ് പണ്ടാല, കെ. ചന്ദ്രശേഖരന്‍ നായര്‍ (വൈസ് പ്രസിഡന്റുമാര്‍), ഡി. രവീന്ദ്രനാഥന്‍ പിള്ള (സെക്രട്ടറി), പി.എം. മുരളീധരന്‍ (ജോ. സെക്രട്ടറി), ആര്‍. വിജയന്‍നായര്‍ (ട്രഷറര്‍) എന്നിവരെയും അംഗങ്ങളായി എം.കെ.ജി പിള്ള, കെ.പി. മേനോന്‍, വിജയന്‍ പുളിയമ്പെട്ട്, ബാബു പണിക്കര്‍, ചന്ദ്രശേഖരന്‍ നായര്‍, കെ.പി.എസ്. നാരായണന്‍, എന്‍.ബി. മേനോന്‍, ടി.പി. ഗോവിന്ദന്‍കുട്ടി, അച്ചുതന്‍കുട്ടി, കെ. രാമന്‍, കലേഷ് ബാബു, എന്‍.ജി. പിള്ള, വിജയന്‍ കെ. നായര്‍, ശിവശങ്കരന്‍, വി. സുബ്രഹ്മണ്യം എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്