എസ്എംസിസി സ്കൂള്‍-കോളജ് ഗ്രാജ്വേറ്റ്സിനെ ആദരിച്ചു
Thursday, July 16, 2015 5:19 AM IST
ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്എംസിസി) ആഭിമുഖ്യത്തില്‍ ഇക്കൊല്ലം ബ്രോങ്ക്സ് ഫൊറോന ഇടവകകളില്‍നിന്നും ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെ അനുമോദിച്ചു.

തിരുനാളിനോടനുബന്ധിച്ചു ജൂലൈ മൂന്നിനു നടത്തിയ പ്രസുദേന്തി നൈറ്റില്‍ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ട്രോഫികളും പ്ളാക്കുകളും കുട്ടികള്‍ക്കു സമ്മാനിച്ചു.

വളര്‍ന്നുവരുന്ന തലമുറയെ പ്രോത്സാഹിപ്പിക്കുവാന്‍ എസ്എംസിസി കാണിക്കുന്ന താത്പര്യത്തെ ഫാ. കണ്ടത്തിക്കുടി അഭിനന്ദിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി സഖറിയ ചടങ്ങിനു സ്വാഗതം ആശംസിച്ചു. രൂപത തലത്തില്‍ ഗ്രാജുവേറ്റ്സിന്റെ കൂട്ടായ്മ സംഘടിപ്പിക്കാന്‍ എസ്എംസിസി ബ്രോങ്ക്സ് ചാപ്റ്റര്‍ മുന്‍കൈ എടുക്കുമെന്ന് ഷാജി സഖറിയ അറിയിച്ചു.

ചടങ്ങില്‍ ഫാ. റോയിസന്‍ മേനോലിക്കല്‍, ഫാ. സിബി വെട്ടിയോലില്‍ എന്നിവര്‍ സംബന്ധിച്ചു. ഗ്രാജുവേറ്റ്സിനെ പ്രതിനിധീകരിച്ച് ജോണ്‍ വാളിപ്ളാക്കല്‍ സംസാരിച്ചു. സെക്രട്ടറി ആലീസ് തോമസ് നന്ദി പറഞ്ഞു.

ജോസഫ് കാഞ്ഞമല, ജോസ് ഞാറകുന്നേല്‍, ചിന്നമ്മ പുതുപറമ്പില്‍, ജോസ് മലയില്‍, ജോജോ ഒഴുകയില്‍, സിബിച്ചന്‍ മാമ്പിള്ളി, ബെന്നി മുട്ടപ്പള്ളി, ജയിംസ് തെള്ളിയാങ്കല്‍, ആന്റോ കണ്ണാടന്‍, ജിമ്മി ഞാറകുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി