തൂവാനീസായില്‍ കുടുംബ ശാക്തീകരണ ധ്യാനം ജൂലൈ 17 മുതല്‍ 22 വരെ
Thursday, July 16, 2015 5:21 AM IST
മെല്‍ബണ്‍: അവധിക്കു നാട്ടില്‍ വരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ധ്യാനിക്കാനുളള സൌകര്യത്തോടെ തൂവാനീസ ധ്യാന കേന്ദ്രത്തില്‍ 'അഗാപ്പെ ടീമിന്റെ' ആഭിമുഖ്യത്തില്‍ കുടുംബ ശാക്തീകരണ ധ്യാനം ജൂലൈ 17 മുതല്‍ 22 വരെ നടത്തുന്നു.

അമേരിക്ക, യൂറോപ്പ്, ഗള്‍ഫ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ അവധിക്കാലമാണ്. മക്കളുമായി ഒരുമിച്ച് ധ്യാനിക്കാനുളള സൌകര്യം ധ്യാനത്തിന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്ക് ഇംഗ്ളീഷില്‍ ഒരേ സമയം ധ്യാനം പ്രത്യേകം നടത്തും. ഒരുമിച്ച് താമസിക്കാനും സാധിക്കും.

വരദാനഫലങ്ങളാല്‍ നിറഞ്ഞ അഗാപ്പെ ഇന്റര്‍നാഷണല്‍ ടീം അംഗങ്ങള്‍ ധ്യാന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

രോഗശാന്തി ശുശ്രൂഷയും പൈശാചിക ശക്തികളെ ബഹിഷ്കരിച്ചുകൊണ്ടുളള ശുശ്രൂഷയും വിവിധ കൂദാശകളും ശുശ്രൂഷകളും വഴി കുടുംബങ്ങളെ മുഴുവന്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ നിറച്ച് ലോക സുവിശേഷവത്കരണത്തിനായി സജ്ജമാക്കുന്നു എന്നതാണു ധ്യാനത്തിന്റെ പ്രത്യേകത. സുവിശേഷ വത്കരണം 2033 എന്ന മഹാജൂബിലിയെ ലക്ഷ്യമാക്കിയുളള ധ്യാനമാണിത്. പ്രവാസി മലയാളികളെയും അവരുടെ മക്കളെയും അവര്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍ സുവിശേഷവത്കരണത്തിനായി ഒരുക്കുന്ന അഭിഷേക ശുശ്രൂഷകളാണു ക്രമീകരിച്ചിരിക്കുന്നത്.

തൂവാനീസ ഡയറക്ടര്‍ ഫാ. ജിബി കുഴിവേലില്‍, ഫാ. വര്‍ഗീസ് ചെമ്പോലി കപൂച്ച്യന്‍, അലക്സ് പൊന്നാട്ട് (മസ്കറ്റ്), ബ്രദര്‍ ജിജിമോന്‍ കുഴിവേലി (ഓസ്ട്രേലിയ) ബ്രദര്‍ ഷാജുമോന്‍ ആലപ്പുഴ തുടങ്ങിയവരാണു ധ്യാനത്തിനു നേതൃത്വം നല്‍കുന്നത്.

വിലാസം: ഠവ്ീീമിശമെ ഗീവേമിമഹീീൃ, ഋൌാമിീീൃ ഗീമ്യേേമാ 686 632 ജവ:0091 48 2924 2313, 0091 94 9646 1950 ലാമശഹ :വ്ീീേമിലലമെ@ഴാമശഹ.രീാ, ളൃഷശയശഹ@ഴാമശഹ.രീാ,ഷേശഷശാീി@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍