ജോര്‍ജ് വര്‍ഗീസിന്റെ മൃതദേഹം ശനിയാഴ്ച പൊതുദര്‍ശനത്തിനു വയ്ക്കും
Thursday, July 16, 2015 6:54 AM IST
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡില്‍ നിര്യാതനായ മാവേലിക്കര തട്ടാരമ്പലം നെല്ലിത്തറയില്‍ ജോര്‍ജ് വര്‍ഗീസിന്റെ (ജോര്‍ജ് കുട്ടി-71) മൃതദേഹം ജൂലൈ 18നു (ശനി) രണ്ടു മുതല്‍ അഞ്ചു വരെയും ആറു മുതല്‍ രാത്രി ഒമ്പതു വരെയും ന്യൂ സിറ്റി ഹിഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. (321 സൌത്ത് മെയിന്‍ സ്ട്രീറ്റ്, ന്യു സിറ്റി, ന്യൂയോര്‍ക്ക്)

സംസ്കാരം മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍.

ഭാര്യ: അച്ചാമ്മ ജോര്‍ജ് (ലില്ലിക്കുട്ടി) കറ്റാനം പള്ളിക്കല്‍ കുടുംബാംഗം.

മക്കള്‍: ജിജു, ലിജി. മരുമക്കള്‍: പ്രിയ, സ്റ്റെര്‍ലിംഗ്. കൊച്ചുമക്കള്‍: ജൊയാന, ജോഷ്ലിന്‍, ജെയ്ഡണ്‍, അലാന, ജൂലിയാന്‍.

സഹോദരങ്ങള്‍: സൂസമ്മ, മറിയാമ്മ, ബെന്‍ (അനിയന്‍) ജേക്കബ്, തമ്പി, ആനി, അലക്സ്, സാജന്‍.

വിവരങ്ങള്‍ക്ക്: മാത്യു വര്‍ഗീസ് (585) 3715572, ജോണ്‍ വര്‍ഗീസ് (845) 664 0520, അലക്സ് വര്‍ഗീസ് (845) 4801127, സാജന്‍ വര്‍ഗീസ് (718) 6122935.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം