കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ പ്രവാസി ചാനലില്‍
Thursday, July 16, 2015 6:56 AM IST
ന്യൂയോര്‍ക്ക്: കെഎച്ച്എന്‍എ കണ്‍വന്‍ഷന്റെ ആദ്യ ഭാഗം (പാര്‍ട്ട് 1) പ്രവാസി ചാനലില്‍ ജൂലൈ 18 നു (ശനി) ഒന്നിനു സംപ്രേഷണം ചെയ്യുന്നു. അതേസമയം ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.30ന് ഇന്ത്യയില്‍ ഇത് കാണാവുന്നതാണ്. ംീൃഹറ്ശറല ്ശമ ംംം.ുൃമ്മശെരവമിിലഹ.രീാ കണ്‍വന്‍ഷന്റെ മറ്റു പരിപാടികള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലും സംപ്രേക്ഷണം ചെയ്യും. ജൂലൈ 25 നു (ശനി) രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യും

ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ ഡാളസില്‍ നടന്ന ഹിന്ദുകണ്‍വെന്‍ഷന്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു കണ്‍വന്‍ഷന്‍ ആയിരുന്നു. കേരളം ആദിശങ്കരനെ കൂടുതല്‍ അറിയണമെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തവേ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായി മാറിക്കൊണ്ടിരിക്കുന്ന പ്രവാസി ചാനല്‍ അമേരിക്കയില്‍നിന്നാണ് പ്രക്ഷേപണം നടത്തുന്നത്. ലോകത്തെവിടെ നിന്നും യുണൈറ്റഡ് മീഡിയ വിതരണശൃംഖല വഴിയും ഏറ്റവും നൂതനമായ ഓണ്‍ലൈന്‍ വഴിയും കൂടാതെ ഇപ്പോള്‍ ഐ ഫോണ്‍, ഐ പാഡ്, ആന്‍ഡ്രോയിഡ്, സ്മാര്‍ട്ട് ഫോണ്‍ വഴിയും കാണാം എന്നത് ചാനലിനെ വ്യത്യസ്തമാക്കുന്നു. ഓണ്‍ലൈനിലോ സ്മാര്‍ട്ട് ഉപകരണങ്ങളിലോ കാണുവാന്‍ ുൃമ്മശെരവമിിലഹ.രീാ എന്ന് ബ്രൌസറില്‍ ടൈപ്പ് ചെയ്താല്‍ മതി.

വിവരങ്ങള്‍ക്ക്: 19083455983