ഋതു ബഹാര്‍ ജഗദീഷ് നയിക്കുന്ന നൃത്ത സംഗീത സ്റേജ് ഷോ
Thursday, July 16, 2015 7:53 AM IST
ഡാളസ്: സിനിമാ രംഗത്തെ അതുല്യ പ്രതിഭയും അമേരിക്കന്‍ ഐക്യനാടുകളില്‍ സുപരിചിതനുമായ ജഗദീഷിന്റെ നേതൃത്വത്തില്‍ അത്യന്തം പുതുമയാര്‍ന്ന നൃത്ത സംഗീത സ്റേജ് ഷോ സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 25 വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും കാനഡയിലും അരങ്ങേറും.

പ്രശസ്ത സംവിധായകനും ഡോക്യുമെന്റേറിയനുമായ വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ഷോയില്‍ ജഗദീഷിനൊപ്പം പതിനാറില്‍ പരം കലാകാരന്മാരും കലാകാരികളും അണിനിരക്കും.

സ്ത്രീ പ്രകൃതിതന്നെയാണെന്ന കാഴ്ചപ്പാടില്‍, സ്ത്രീയുടെ യാത്രയെന്നതു പ്രകൃതിയുടെ പരിവര്‍ത്തനങ്ങളായ വസന്തം, ശിശിരം, വര്‍ഷം, ഹേമന്തം തുടങ്ങിയ ഋതുക്കളിലൂടെ പ്രണയം, വിരഹം, കോപം, കാത്തിരിപ്പ് എന്നിവ അതി മനോഹരമായി വേദിയില്‍ അവതരിപ്പിക്കപ്പെടുകയാണ്. സംഗീത നൃത്തങ്ങളിലൂടെ പ്രകൃതിയോടുത്തുള്ള യാത്രയില്‍ ഉപകരണ സംഗീത ഫ്യൂഷന്‍ തമിഴ്, ഹിന്ദി, മലയാള സിനിമ ഈണങ്ങള്‍ ഫോക്ക്, കഥക്, മോഹിനിയാട്ടം, ഫ്യൂഷന്‍ എന്നിവ അതിനൂതനമായി സമന്വയിപ്പിച്ചിരിക്കുന്നു. ഷോയുടെ സംഗീതം പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായണന്‍ നിര്‍വഹിക്കുന്നുവെന്നതുതന്നെ ഷോയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

താളവിദ്യാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, കരുണാമൂര്‍ത്തി തുടങ്ങിയവര്‍ക്കൊപ്പം നൃത്തകലക്ക് വിസ്മയ മാനം നല്‍കിയ സമുദ്ര ആര്‍ട്ട്സിലെ മധു ആന്‍ഡ് സജീവ് കോറിയോഗ്രാഫി നിര്‍വഹിക്കുന്നു എന്നുള്ളതും ഷോയുടെ പ്രത്യേകതയാണ്. നൃത്ത വേദിയില്‍ രചനാ നാരായണ്‍

കുട്ടി, ആതിര ശങ്കര്‍, അഞ്ജന ഝാ എന്നിവരും ഒത്തുചേരുന്നു. പ്രകൃതിയുടെ വിവിധ ഭാവങ്ങളോട് അലിഞ്ഞു ചേര്‍ന്നുള്ള യാത്രയില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന സുവര്‍ണാവസരം പാഴായി പോകാതിരിക്കാന്‍ ഏവരെയും ഷോയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഒകഘഘ ഠഡചഋട ംംം.ളമരലയീീസ.രീാ/ഇീഹീൃഛെളഞവ്യവോ, ജവീില ചൌായലൃ 469 364 4933.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍