കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ച സാലിച്ചന്‍ ഔസേഫിന്റെ സംസ്കാരം തിങ്കളാഴ്ച
Friday, July 17, 2015 5:04 AM IST
സാന്‍ഫ്രാന്‍സിസ്കോ: കാലിഫോര്‍ണിയയിലെ മാന്റേക്കാ സിറ്റിയില്‍ താമസിച്ചിരുന്ന സാലിച്ചന്‍ ഔസേഫ് വടാച്ചിറ (50) ജൂലൈ 13-നു പുലര്‍ച്ചെ 4.30-നു വാഹനാപകടത്തില്‍ മരിച്ചു. രാവിലെ ജോലിക്കു പോകുന്ന വഴി സാലിച്ചന്‍ ഓടിച്ചിരുന്ന കാര്‍ ഒരു പിക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയും അതിന്റെ ആഘാതത്തില്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണമടയുകയും ചെയ്തു.

വൈക്കം വെച്ചൂര്‍ സ്വദേശിയായ സാലിച്ചന്‍ 2 വര്‍ഷം മുമ്പാണ് കുടുംബസമേതം അമേരിക്കയില്‍ എത്തിയത്. ആലപ്പുഴ കണ്ണങ്കര സ്വദേശി സുനി ചെമ്മരപ്പള്ളിലാണു ഭാര്യ. മക്കള്‍ മിന്റു (18), മാത്യു (14). സഹോദരിമാര്‍: ത്രേസ്യാമ്മ, കുഞ്ഞമ്മ, പെണ്ണമ്മ.

പൊതുദര്‍ശനം ജൂലൈ 19-നു (ഞായറാഴ്ച) വൈകുന്നേരം 6 മുതല്‍ 8 വരെ ങമിലേരമ ജ. ഘ. എൃ്യ & ടീി എൌിലൃമഹ ഒീാല ല്‍ വച്ച് നടത്തപ്പെടും.

സംസ്കാരം ജൂലൈ 20-നു തിങ്കളാഴ്ച രാവിലെ പത്തിനു ഞശുീി ട. ജമൃേശര ഇമവീേഹശര ഇവൌൃരവ ല്‍ വച്ച് നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക. ജയിംസ് കുന്നത്തശേരില്‍ (209) 6128724

സെട്രല്‍ വാലി മലയാളി അസോസിയേഷന്‍ (സിവിഎംഎ) സാലിച്ചന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സിവിഎംഎ പബ്ളിക് റിലേഷന്‍ ഡയറക്ടര്‍ ടോം തരകന്‍ അറിയിച്ചതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം