ജോണ്‍ പി. ജോണിനെ 'നാമി' അവാര്‍ഡ് ജേതാവായി തെരഞ്ഞെടുത്തതില്‍ ഫൊക്കാന അഭിനന്ദിച്ചു
Friday, July 17, 2015 5:06 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന പ്രസിഡന്റും നോര്‍ത്ത് അമേരിക്കയില്‍ സാമൂഹിക-സംസ്കാരിക രംഗങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്ന ജോണ്‍ പി. ജോണിനെ പ്രവാസി ചാനല്‍ നല്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ (നാമി) അവാര്‍ഡ് ജേതാവായി തെരഞ്ഞുടുത്തതില്‍ അതിയായ സന്തോഷംവും അതിനോടൊപ്പം തന്നെ ഇതു അര്‍ഹതക്കുള്ള അംഗീകാരും കുടി ആണെന്നും അഭിപ്രായപ്പെട്ടു. ജോണ്‍ പി. ജോണ്‍ ഫൊക്കാന പ്രസിഡന്റ് ആയതിനു ശേഷം ചാരിറ്റിക്കു മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും, പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും പാവപ്പെട്ടവരെയും സാധാരണക്കാരെയും സഹായിക്കാനും അദ്ദേഹം തീരുമാനനിച്ചു.

1968-ല്‍ ഇരുപതു അംഗങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളി സമാജം നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായി മാറ്റിയതില്‍ ജോണ്‍ പി. ജോണിന്റെ സംഘടനാപാടവത്തിനു ഒരു തെളിവാണ്. ഫൊക്കാന പ്രസിഡന്റ് ആയ ജോണ്‍ പി. ജോണ്‍ പത്തു തവണ ടോറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റ് ആയി എന്ന് പറയുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ജനപിന്തുണ മനസിലാകും. കാനഡയിലെ അറിയപ്പെടുന്ന വ്യവസായികൂടിയായ ജോണ്‍ പി. ജോണ്‍ കോട്ടയം കളത്തില്‍പ്പടി സ്വദേശിയാണ്. ആന്‍ ആണു ഭര്യ.

സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ് എന്നിവരും കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി നേതാക്കളും ജോണ്‍ പി. ജോണിനെ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍