ബ്രിസ്ബെയ്ന്‍ ബൈബിള്‍ കലോത്സവം സമാപിച്ചു
Friday, July 17, 2015 5:16 AM IST
ബ്രിസ്ബെയ്ന്‍: നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തോലിക്ക സമൂഹം സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2015 സമാപിച്ചു. നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തിലെ വിവിധ വേദികളിലായാണു മത്സരം സംഘടിപ്പിച്ചത്.

സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂളില്‍ വിശ്വാസ പരിശീലനം നടത്തുന്ന ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലെ നാനൂറില്‍പരം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു.

ഫാ. പീറ്റര്‍ കാവുംപുറം കലോത്സവം ഉദ്ഘാടനം ചെയ്തു. ബാബു മാത്യു സ്വാഗതം ആശംസിച്ചു. സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂള്‍ പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനാണു കലോത്സവത്തിനു നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: ജോളി കരുമത്തി