കാലിഫോര്‍ണിയയില്‍ മാളവികയുടെ സോളോ കൊറിയോഗ്രാഫി ജൂലൈ 19ന്
Friday, July 17, 2015 8:04 AM IST
കാലിഫോര്‍ണിയ: സുപ്രസിദ്ധ സൌത്ത് ഇന്ത്യന്‍ നര്‍ത്തകി മാളവിക സറുകൈ ജൂലൈ 19നു (ഞായര്‍) കാലിഫോര്‍ണിയ സാന്റോ മോണിക്കായില്‍ ഗംഗ നിത്യ വാഹിനി എന്ന നൃത്തം അവതരിപ്പിക്കുന്നു. സാന്റാ മോണിക്ക കോളജ് ആര്‍ട്സ് സെന്ററിലാണു വേദി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സംസ്കാരത്തിന്റെ കളിതൊട്ടില്‍ എന്നറിയപ്പെട്ട ഗംഗാ നദിയോടുള്ള അടങ്ങാത്ത അഭിനിവേശവും സമര്‍പ്പണവുമാണ് ഇങ്ങനെയൊരു നൃത്തം അവതരിപ്പിക്കാന്‍ അമ്പത്താറുകാരിയായ നര്‍ത്തകിയെ പ്രേരിപ്പിച്ചത്.

12 വയസില്‍ ആദ്യമായി മുംബൈയിലാണ് മാളവികയുടെ അരങ്ങേറ്റം നടന്നത്. തുടര്‍ന്നു വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും നൃത്തത്തിലൂടെ പ്രാഗല്‍ഭ്യം തെളിയിക്കുന്നതിനും മാളവികക്ക് കഴിഞ്ഞു. പദ്മശ്രീ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ പുരസ്കരങ്ങളും മാളവികയെ തേടിയെത്തിയിട്ടുണ്ട്.

ശക്തി സ്കൂള്‍ ഓഫ് ഭരതനാട്യം ആന്‍ഡ് ഡാന്‍സ് കമ്പനിയാണു പരിപാടിയുടെ സ്പോണ്‍സര്‍. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: വെമസവേശയവമൃമവേമിമ്യമാ.രീാ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍