തോമാശ്ശീഹായുടേയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു
Saturday, July 18, 2015 5:18 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ 10 മുതല്‍ 13 വരെ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. പുതിയ ദേവാലയത്തിന്റെ കൂദാശ ചടങ്ങുകളോടനുബന്ധിച്ചായിരുന്നു ഇക്കൊല്ലത്തെ തിരുനാള്‍ ആഘോഷം.

പത്തിനു രാവിലെ നടന്ന ആഘോഷമായ ദിവ്യബലിക്ക് വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത് എന്നിവര്‍ സഹകാര്‍മികരായി. വൈകുന്നേരം ആറിനു കൊടിയേറ്റം, ലദീഞ്ഞ്, ഫെല്ലോഷിപ്പ് ഹാളിന്റെ ആശീര്‍വാദം എന്നീ ചടങ്ങുകള്‍ക്ക് ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വം വഹിച്ചു. സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, രൂപത പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. നോബി തോമസ്, ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും സമീപ ഇടവകകളില്‍ നിന്നുള്ളവരും ശുശ്രൂഷകളില്‍ പങ്കെടുത്തു.

11നു രാവിലെ 9.30ന് പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മങ്ങള്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മെട്ടച്ചന്‍ ബിഷപ് പോള്‍ ജി ബുട്ടോസ്കി, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോയ് ആലപ്പാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു. ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, രൂപത പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളില്‍, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായി.

ന്യൂജേഴ്സിയിലേയും ന്യൂയോര്‍ക്കിലേയും കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ഇടവകകളില്‍ നിന്നുമുള്ള അമ്പതില്‍പ്പരം വൈദികരും കന്യാസ്ത്രീകളും പങ്കെടുത്ത കൂദാശാ ചടങ്ങില്‍ ബ്രോങ്ക്സ് ഫൊറോന വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഡാളസ് ഫൊറോന വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലില്‍, ഫിലഡല്‍ഫിയ ഫൊറോന വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി എന്നിവരും സഹകാര്‍മികരായിരുന്നു.

ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ നിന്നും കേരളത്തനിമയില്‍ മുത്തുക്കുടകളുടേയും, തൊലപ്പൊലിയുടേയും ശിങ്കാരിമേളത്തിന്റേയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയത്തിലെ വിവിധ ഭക്തസംഘടനകളാണ് സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

പ്രധാന തിരുനാള്‍ ദിനമായ 12-ന് ഉച്ചകഴിഞ്ഞ് 1.30-നാണ് തിരുക്കര്‍മ്മങ്ങള്‍ തുടങ്ങിയത്. വേസ്പര, ആഘോഷപൂര്‍വമായ പാട്ടുകുര്‍ബാന എന്നിവക്ക് മാര്‍ ജേക്കബ് അങ്ങിടയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു വചന സന്ദേശം നല്‍കി. രൂപത ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. മാത്യു കുന്നത്ത്, ഫാ. നോബി തോമസ് എന്നിവര്‍ സഹകാര്‍മികരായി.

തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം പരമ്പരാഗത രീതിയില്‍ കേരളീയ തനിമയില്‍ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടന്നു. മലയാളികളുടെ സാംസ്കാരികവും സാമൂഹികവും മതപരവുമായ ആഘോഷങ്ങളിലെ അവിഭാജ്യഘടകമായി മാറിയ ചെണ്േട മേളം (ശിങ്കാരിമേളം) ഇടവക ജനങ്ങളുടെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി. ജോസഫ് ഫാദേഴ്സിന്റെ പ്രസിഡന്റ് തോമസ് വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു ശിങ്കാരിമേളം അരങ്ങേറിയത്. തുടര്‍ന്നു അടിമ സമര്‍പ്പണം, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ വിശുദ്ധ കര്‍മാദികള്‍ ഭക്തിസാന്ദ്രമാക്കി. സിസിഡി പന്ത്രണ്ടാംക്ളാസ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു.

ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ ജോര്‍ജ് കൊറ്റം, ആഷ്ലി പടവില്‍, ബ്രാണ്ടന്‍ പെരുമ്പായില്‍, ജോണത്തന്‍ പെരുമ്പായില്‍, റയന്‍ പെരുമ്പായില്‍, കുര്യന്‍ കല്ലുവാരപ്പറമ്പില്‍, ജെയിംസ് മുക്കാടന്‍, ജിജി മാത്യു, റോബിന്‍ ജോര്‍ജ്, ജയിംസ് പുതുമന എന്നിവരായിരുന്നു.

അടുത്തവര്‍ഷത്തെ പ്രസുദേന്തിമാരായി ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, ജോസഫ് ആന്‍ഡ് മേരി പെരുമ്പായില്‍ എന്നിവരെ വാഴിച്ചു.

തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ക്യൂന്‍മേരി മിനിസ്ട്രി നയിച്ച 'ആത്മസംഗീതം 2015' ഫാ. ഷാജി തുമ്പേചിറയിലിന്റെ നേതൃത്വത്തില്‍ നടന്നു.

തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുകയും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ബിനോയി വര്‍ഗീസ്, ജയിംസ് മാത്യു, ജസ്റിന്‍ ജോസഫ്, ജോസ് മോന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

തിരുനാള്‍ ആഘോഷങ്ങളിലും തിരുക്കര്‍മ്മാദികളിലും പങ്കെടുത്ത എല്ലാ ഇടവക സമൂഹത്തിനും വികാരി തോമസ് കടുകപ്പള്ളില്‍, ട്രസ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ നന്ദി അറിയിച്ചു. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ

സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം