ഡാളസില്‍ കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കണ്‍വന്‍ഷന്‍ ജൂലൈ 31 മുതല്‍
Saturday, July 18, 2015 5:20 AM IST
കരോള്‍ട്ടണ്‍: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനെട്ടാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂലൈ 31ന് ആരംഭിക്കും.

കരോള്‍ട്ടണ്‍ ഫ്രാങ്ക് ഫോര്‍ഡ് റോഡ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസില്‍ ജൂലൈ 31, ഓഗസ്റ് ഒന്ന്, രണ്ട് തീയതികളിലായാണ് കണ്‍വന്‍ഷന്‍. വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ പ്രശസ്ത പ്രാസംഗികരായ റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ്, റവ. ഡോ. കെ.ജി. പോത്തന്‍ തുടങ്ങിയവര്‍ വചനപ്രഘോഷണം നടത്തും.

ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ 22 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടുന്ന കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കണ്‍വന്‍ഷന്റെ വിജയത്തിനായി റവ. സാം മാത്യു (പ്രസിഡന്റ്), റവ. പി.സി സജി (വൈസ് പ്രസിഡന്റ്), അലക്സ് അലക്സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), നിബു നോമസ് (ട്രഷറര്‍), ജോണ്‍ തോമസ് (ക്വയര്‍ ലീഡര്‍), മെര്‍വിന്‍ ഏബ്രഹാം (യൂത്ത് കോഓര്‍ഡിനേറ്റര്‍) എന്നിവരുള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ഫാ. രാജു ദാനിയേല്‍, ഫാ. രജ്ജന്‍ റോയ് മാത്യു, ഫാ. പോള്‍ തോട്ടക്കാട്ട്, റവ. നൈനാന്‍ ജേക്കബ്, ഫാ. ജോസഫ് നെടുമാംകുഴിയില്‍, ഫാ. മാത്യു മേലേടം, ഷിജു ഏബ്രഹാം, വര്‍ഗീ മാത്യു, ഷാജി രാമപുരം, ഷാജി ജോണ്‍, വര്‍ഗീസ് ജോണ്‍, ഏബ്രഹാം തോമസ്, ബേബി പുന്നൂസ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.

കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ. സാം മാത്യുവും ജനറല്‍ സെക്രട്ടറി അലക്സ് അലക്സാണ്ടറും അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍