'സേവതോണ്‍ 2015' ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
Saturday, July 18, 2015 5:22 AM IST
കാലിഫോര്‍ണിയ: ജനങ്ങളില്‍ സേവന മനോഭാവം വളര്‍ത്തിയെടുക്കക എന്ന ലക്ഷ്യത്തോടെ ബെ ഏരിയായില്‍ ഇന്ത്യന്‍-അമേരിക്കന്‍ നോണ്‍ പ്രോഫിറ്റബിള്‍ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സേവതോണ്‍ 2015 ല്‍ അയ്യായിരത്തോളം വോളന്റിയര്‍മാര്‍ പങ്കെടുത്തു.

ജൂലൈ 12ന് ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ബെലാന്റ് പാര്‍ക്കില്‍നിന്നാണ് 115 ഓളം സംഘടനകളില്‍നിന്നുള്ള വാക്കേഴ്സും റണ്ണേഴ്സും പങ്കെടുക്കുന്ന സേവതോണിനു തുടക്കം കുറിച്ചത്.

84 കാര്‍ ഉള്‍പ്പെടെ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത സേവതോണ്‍ വീക്ഷിക്കുന്നതിനു റോഡിനിരുവശവും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.

സമാപന ചടങ്ങില്‍ ഇന്ത്യന്‍ ഡാന്‍സ് ഗ്രൂപ്പും മ്യൂസിക് ഗ്രൂപ്പും ഒരുക്കിയ കലാപരിപാടികള്‍ ആസ്വദിച്ചാണ് വോളന്റിയര്‍മാര്‍ പരിഞ്ഞത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍