പ്രവാസി മലയാളികള്‍ക്ക് അഭിമാനമായി ലിജിന്‍ ജോണ്‍ അമേരിക്കന്‍ പോലീസ് സേനയില്‍
Monday, July 20, 2015 4:46 AM IST
ഡാളസ്: അമേരിക്കന്‍ രാജ്യസേവന രംഗത്ത് സമധാനപാലകനായി ലിജിന്‍ ജോണ്‍ പോലീസ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു. മസ്കീറ്റ് സിറ്റി പോലീസ് സേനയിലേക്കു തെരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ലിജിന്‍.

പത്തനാപുരം എഴിക്കകത്ത് ജോണ്‍ ഉമ്മന്റെയും (ജോണി), പൂവണ്ണമൂട്ടില്‍ ലാലമ്മ (സൂസന്‍) ഉമ്മന്റെയും മൂത്ത മകനാണു ലിജിന്‍. ഇളയ സഹോദരി ഹാന കോളേജ് വിദ്യാര്‍ഥിയാണ്. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകാംഗം ആയ ലിജിന്‍ നല്ലൊരു ബാസ്കറ്റ് ബോള്‍ പ്ളയര്‍ കൂടിയാണ്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ