മെല്‍ബണില്‍ ടിഎസ് ഇലവന്‍ സോക്കര്‍ ടൂര്‍ണമെന്റ്
Tuesday, July 21, 2015 5:59 AM IST
മെല്‍ബണ്‍: മെല്‍ബണിലെ ടിഎസ് ഇലവന്‍ സ്പോര്‍ട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സോക്കര്‍ ലീഗ് മത്സരങ്ങള്‍ ജൂലൈ 11 മുതല്‍ ഓഗസ്റ് 15 വരെ കീസ്ബറോ ടാറ്റേഴ്സണ്‍ പാര്‍ക്ക് (ഠമലൃേേീി ുമൃസ സല്യയീൃീൌെഴവ) ഗ്രൌണ്ട് ഓവല്‍ വണ്ണില്‍ നടക്കും. മെല്‍ബണിലെ ക്രിക്കറ്റ്, ഫുട്ബോള്‍ സ്പോര്‍ട്സ് ക്ളബ്ബ് ആയ ടിഎസ് ഇലവണ്‍, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ സഹകരണത്തോടെ ആണു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

മെല്‍ബണിലെ സോക്കര്‍ ക്ളബ്ബുകളായ മോഹന്‍ലാല്‍സ് മൊസ്റാഷ്, ടീം ഹണ്ടിംഗ്ഡെയില്‍, നോര്‍ത്തേണ്‍ വാരിയേഴ്സ്, ഓസാഗ് റെഡ് ബാക്കസ്, ടിഎസ് ഇലവണ്‍, കേരള സ്പോര്‍ട്സ് ക്ളബ്ബ് എന്നീ ടീമുകളാണു ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

ഓഗസ്റ് 15 നു (ശനി) ആണ് ഫൈനല്‍. ജേതാക്കള്‍ക്ക് 1001 ഡോളറും റണ്ണേഴ്സ് അപ്പിന് 501 ഡോളറും മികച്ച കളിക്കാരനു നൂറു ഡോളറും സമ്മാനമായി ലഭിക്കും. വിവരങ്ങള്‍ക്ക്: അനൂപ് മുരളി 0422 036 793, അലക്സ് തോമസ് 0431 331 682. മത്സരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്ക് പേജ് ംംം.ളമരലയീീസ.രീാ/11ീരരലൃഹലമഴൌല.രീാ.മൌ, മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ വെബ്സൈറ്റ് ംംം.ാമ്മൌൃമഹശമ.രീാ.മൌ എന്നിവിടങ്ങളില്‍ ലഭ്യമാണ്.