മെല്‍ബണില്‍ മൂവാറ്റുപുഴ ഫ്രണ്ട്സ് ആന്‍ഡ് റിലേറ്റീവ്സ് വെല്‍ഫെയര്‍ ഫോറം രൂപീകരിച്ചു
Tuesday, July 21, 2015 7:56 AM IST
മെല്‍ബണ്‍: മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന നിവാസികള്‍ ഓസ്ട്രേലിയയില്‍ ഒത്തുചേര്‍ന്ന് മൂവാറ്റുപുഴ ഫ്രണ്ട്സ് ആന്‍ഡ് റിലേറ്റീവ്സ് വെല്‍ഫെയര്‍ ഫോറം രൂപീകരിച്ചു.

ഫ്രാങ്ക് സ്റണ്‍ ഫോറസ്റ് ഡ്രൈവില്‍ നടന്ന കൂട്ടായ്മ മാധ്യമ-സാംസ്കാരിക പ്രവര്‍ത്തകന്‍ ജോസ് എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും മൂവാറ്റുപുഴ പ്രദേശവാസികളെ സംഘടിപ്പിക്കുന്നതിനും ബൈജു ഇലഞ്ഞിക്കുടി നടത്തിയ ശ്രമങ്ങളെ ഉദ്ഘാടനപ്രസംഗത്തില്‍ അനുസ്മരിച്ചു.

ഫോറത്തിന്റെ പുതിയ ഭാരവാഹികളായി ബൈജു ഇലഞ്ഞിക്കുടി (പ്രസിഡന്റ്), ഷിബു പോള്‍ (ജനറല്‍ സെക്രട്ടറി), ജോബിന്‍ ജെ. പുത്തന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ചടങ്ങില്‍ റിട്ട. അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ ചെറിയത് സാര്‍, സെബാസ്റ്യന്‍ ജോസ്, ജോര്‍ജ് നെല്ലിക്കുന്നേല്‍, ജോണി കല്ലൂര്‍ക്കാട്, ബെന്നി മാവറ എന്നിവര്‍ സംസാരിച്ചു.

ഓസ്ട്രേലിയയിലെ വിവിധ പ്രദേശങ്ങളില്‍ താമസമാക്കിയ മൂവാറ്റുപുഴ സ്വദേശികളെ അതത് പ്രദേശങ്ങളില്‍ ഒരുമിച്ചു കൂട്ടുമെന്നും 2016 ല്‍ വിപുലമായ മൂവാറ്റുപുഴ സംഗമം നടത്തുമെന്നും പ്രസിഡന്റ് ബൈജു ഇലഞ്ഞിക്കുടി അറിയിച്ചു.

റിപ്പോര്‍ട്ട്: സിബി സെബാസ്റ്യന്‍