ഐഎന്‍ഒസി ഷിക്കാഗോ നാഷണല്‍ കണ്‍വന്‍ഷനു മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു
Wednesday, July 22, 2015 4:49 AM IST
തിരുവനന്തപുരം: ഓഗസ്റ് 21,22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് -ഐ യുഎസ്എ (ഐഎന്‍ഒസി- ഐ യുഎസ്എ) കേരളാ ചാപ്റ്ററിന്റെ ദേശീയ കണ്‍വന്‍ഷനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശംസകള്‍ നേര്‍ന്നു.

ജൂലൈ 20-നു (തിങ്കളാഴ്ച) ഐഎന്‍ഒസി (ഐ) കേരളാ ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി അദ്ദേഹത്തെ കണ്‍വന്‍ഷനിലേക്കു ക്ഷണിച്ചു. ഐഎന്‍ഒസി(ഐ) കേരളാ ചാപ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും കണ്‍വന്‍ഷനോടനുബന്ധിച്ച് ഇറക്കുന്ന സുവനീറിനുള്ള സന്ദേശം സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. അനുപം രാധാകൃഷ്ണന് അയച്ചുകൊടുക്കുകയും ചെയ്തു.

ഓഗസ്റ് 21-നു (വെള്ളിയാഴ്ച) വൈകുന്നേരം 5.30-നു സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കേരളത്തിലെയും അമേരിക്കയിലെയും മറ്റും പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്റെ വിപുലമായ വിജയത്തിനുവേണ്ടി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഐഎന്‍ഒസി ഷിക്കാഗോ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസിനോടൊപ്പം, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി അംബേനാട്ട്, നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് മാമ്മന്‍ സി. ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി & സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. അനുപം രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം എന്നിവരും വിവിധ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍ക്കൊപ്പം ഷിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികളായ സിനു പാലയ്ക്കത്തടം, ലൂയി ചിക്കാഗോ, ഡൊമിനിക് തെക്കേത്തല, ജോണ്‍സണ്‍ മാളിയേക്കല്‍, ജോണി വടക്കുംതല, സന്തോഷ് കാട്ടൂക്കാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം