ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ്ബോള്‍ 2015: എസ്എംഡിയും, ഡിഒഎംഇയും ജേതാക്കള്‍
Wednesday, July 22, 2015 4:49 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് 2015-ല്‍ കോളജ് വിഭാഗത്തില്‍ ഡിഒഎംഇയും ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്എംഡിയും കിരീടം സ്വന്തമാക്കി.

അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരങ്ങള്‍ക്കാണ് നൈല്‍സിലെ ഫെല്‍ഡ് മാന്‍ റിക്രിയേഷന്‍ സെന്റര്‍ സാക്ഷ്യംവഹിച്ചത്. ഹൈസ്കൂള്‍, കോളജ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ഏതാണ് ഇരുനൂറോളം യുവാക്കള്‍ 20 ടീമുകളിലായി ഏറ്റുമുട്ടി.

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഫൈനല്‍ മത്സരം എസ്എംഡി (സീറോ മലബാര്‍ ഡൈനാസ്റി)യും നോ മേഴ്സിയും (ചീ ങലൃര്യ) തമ്മിലായിരുന്നു. സെബി അച്ചേട്ട്, റോബിന്‍ ഫിലിപ്പ്, അലന്‍ റാത്തപ്പള്ളില്‍, സെബിന്‍ പൌവത്തില്‍, ക്രിസ് മോഹന്‍, മാറ്റ് ചാക്കോ, ജോ വള്ളിക്കളം എന്നിവര്‍ ഉള്‍പ്പെട്ട എസ്എംഡി ടീം, മാക്സ് അച്ചേട്ട്, സിറിള്‍ മാത്യു അംബേനാട്ട്, നിക്കോളാസ് മാണി, അബ്രഹാം മണപ്പള്ളിലസ്, ജിനു മാത്യു, മെബിന്‍ അബ്രഹാം, മൈക്കിള്‍ മാണി എന്നിവര്‍ അണിനിരന്ന നോ മേഴ്സിയുമായി തീപാറുന്ന മത്സരമാണു കാഴ്ചവച്ചത്. തികച്ചും ഉദ്വേഗജനകമായിരുന്ന കലാശ മത്സരത്തിന്റെ അവസാന നിമിഷം എസ്എംഡി കിരീടം സ്വന്തമാക്കി.

കോളജ് വിഭാഗത്തിന്റെ ഫൈനലും. ജോവിന്‍ ഫിലിപ്പ്, കെവിന്‍ ഫിലിപ്പ്, ആല്‍വിന്‍ കുടിലില്‍, ജോബിന്‍ തോമസ്, ജോയല്‍ വര്‍ഗീസ്, ക്രിസ്റോ അബ്രഹാം, കെവിന്‍ കളപ്പുരയില്‍, ആല്‍വിന്‍ അഗസ്റിന്‍ എന്നിവര്‍ അണിനിരന്ന ഡോം (ഉഛങഋ) ടീം മത്സരത്തിന്റെ അവസാന നിമിഷത്തിലാണു കെവിന്‍ ജോര്‍ജ്, ജെഫ് തോമസ്, മനു നായര്‍, സ്റീവന്‍ ജോര്‍ജ്, ജെയിംസ് ജോര്‍ജ്, റോജര്‍ കുര്യന്‍, കെവിന്‍ തോമസ്, ഡേവിഡ് തോമസ്, ജയിംസ് തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഗുഡ് ഫെല്ലാസ് (ഏീീറ എലഹഹമ) ടീമിനെ അടിയറവു പറയിച്ച് ട്രോഫി സ്വന്തമാക്കിയത്.

രാവിലെ ഒമ്പതിനു ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ട് ഉദ്ഘാടനം ചെയ്ത മത്സരങ്ങള്‍ 'ഡബിള്‍ എലിമിനേഷന്‍' രീതിയിലായിരുന്നു സംഘടിപ്പിച്ചത്. പല സമയങ്ങളിലായി മത്സരങ്ങള്‍ വീക്ഷിക്കാന്‍ ആയിരത്തിലധികം കാണികള്‍ ഷിക്കാഗോയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്നു.

രോഹന്‍ പുറയംപള്ളില്‍, കെവിന്‍ കുഞ്ചെറിയ, റോഷിന്‍ മുരിങ്ങോത്ത്, ഷാനി ഇഞ്ചനാട്ടില്‍, ആല്‍വിന്‍ റാത്തപ്പള്ളില്‍, ഷെയിന്‍ നെടിയകാലായില്‍ എന്നീ യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, ജേക്കബ് മാത്യു പുറയംപള്ളില്‍, ജിതേഷ് ചുങ്കത്ത്, ബിജി സി. മാണി എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വളരെ ചിട്ടയോടെയും കൃത്യനിഷ്ഠയോടെയും മത്സരങ്ങള്‍ നടത്തിയത് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഐഎച്ച്എസ്എ സര്‍ട്ടിഫൈഡ് പ്രഫഷണല്‍ റഫറിമാരായിരുന്നു എല്ലാ മത്സരങ്ങളും നിയന്ത്രിച്ചിരുന്നത്.

ജെസ്സി റിന്‍സി, മത്തിയാസ് പുല്ലാപ്പള്ളില്‍, തൊമ്മന്‍ പൂഴിക്കുന്നേല്‍, സണ്ണി വള്ളിക്കളം, സന്തോഷ് നായര്‍, സാബു നടുവീട്ടില്‍, രഞ്ജന്‍ ഏബ്രഹാം, ജിമ്മി കണിയാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രസിഡന്റ് ടോമി അംബേനാട്ട് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. അലന്‍ റാത്തപ്പള്ളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി. സി മാണിയും നന്ദി പറയുകയും, ഓഗസ്റ് 29-നു മെയിന്‍ ഈസ്റ് ഹൈസ്കൂളില്‍ നടക്കുന്ന ഓണാഘോഷങ്ങളുടെ വിജയത്തിനും ഈ സഹകരണം നല്‍കണമെന്നും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം