വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം ഓഗസ്റ് 29-ന്
Wednesday, July 22, 2015 4:50 AM IST
ന്യൂറൊഷേല്‍: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം ഗ്രീന്‍ബര്‍ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്കൂളില്‍ (475 ണല ഒമൃറേെമഹല അ്ല, ണവശലേ ജഹമശി, ചഥ 10607) ഓഗസ്റ് 29 -നു (ശനിയാഴ്ച) രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറുവരെ നടത്തപ്പെടും. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പ്രശസ്ത സിനിമാതാരങ്ങള്‍, കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ 11.30 മുതല്‍ 1.30 വരെ ഓണസദ്യ, തുടര്‍ന്നു പഞ്ചവാദ്യങ്ങളുടെയും, ശിങ്കാരി മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടിയുള്ള മാവേലി മന്നന്റെ എഴുന്നള്ളിപ്പ്, അതിനുശേഷം വിമന്‍സ് ഫോറത്തിന്റെ തിരുവാതിര, ഗാനമേള, കോമഡി ഷോ, ഡാന്‍സ് പ്രോഗ്രാംസ് തുടഗിയ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

ഓണഘോഷം വിജയപ്രദമാക്കാന്‍ വെസ്റ്ചെസ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ , കേരള ദര്‍ശനം ചീഫ് എഡിറ്റര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍ ഷൈനി ഷാജാന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം