അഡ്ലായ് സ്റീവന്‍സിന്റെ 50-ാമത് ചരമവാര്‍ഷികം ആചരിച്ചു
Wednesday, July 22, 2015 7:54 AM IST
ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാന ഗവര്‍ണറും രണ്ടു തവണ (1952ലും 1956 ലും) അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ യുഎന്‍ അംബാസഡറുമായിരുന്ന അഡ്ലായ് സ്റീവന്‍സിന്റെ 50-ാമത് ചരമവാര്‍ഷികം ഷിക്കാഗോ സ്റീവന്‍സണ്‍ സെന്ററില്‍ നടന്നു.

ദേശീയ സ്മാരകമായി മാറിയ സ്റീവന്‍സന്റെ വസതിയായ ലേക്ക് കണ്‍ട്രി ഫോറസ്റ് റിസര്‍വില്‍ നടന്ന സമ്മേളനത്തില്‍ അറഹമശ ടല്േലിീി ഇശശ്വേലി ീള വേല ംീൃഹറ, ഒശ ഹശളല മിറ ഹലഴമര്യ എന്ന വിഷയത്തില്‍ ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സ്റീവന്‍സണ്‍ സെന്റര്‍ ചെയര്‍മാന്‍ സെനറ്റര്‍ അഡ്ലായ് സ്റീവന്‍സണ്‍ സെന്റര്‍ ചെയര്‍മാന്‍ സെനറ്റര്‍ അഡ്ലായ് സ്റീവന്‍സണ്‍ മൂന്നാമന്‍ ഡോ. കാരയ്ക്കലിനെ സദസിനു പരിചയപ്പെടുത്തി.

1950കളിലും 60കളിലും അമേരിക്കന്‍ രാഷ്ട്രീയത്തിന് ഒരു പുതിയ ദിശാബോദം നല്‍കിയ സ്റീവന്‍സണ്‍ പ്രമുഖ ലിബറല്‍ എന്ന നിലയില്‍ ലോകമാകെ അറിയപ്പെട്ട ഒരു സമുന്നത നേതാവായിരുന്നുവെന്ന് ഡോ. കാരയ്ക്കല്‍ പ്രസ്താവിച്ചു. ലോകസമാധാനത്തിനും അണുവായുധ നിരോധനത്തിനും അദ്ദേഹം ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. യുഎന്നിന്റെ 70-ാമത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ലണ്ടനില്‍ നടന്ന ആദ്യത്തെ ജനറല്‍ അസംബ്ളിയില്‍ അമേരിക്കന്‍ പ്രതിനിധിസംഘത്തെ നയിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം നടത്തിയ ലോകപര്യടനത്തിന്റെ ഭാഗമായി 1953 ഏപ്രില്‍ ഇന്ത്യയിലെത്തിയ സ്റീവന്‍സനെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നെഹ്റുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചതും തിരുവനന്തപുരത്തെ മേയറുടെ നേതൃത്വത്തില്‍ പൌരാവലി നല്‍കി സ്വീകരണത്തില്‍ അന്നത്തെ മുഖ്യമന്ത്രി എ.ജെ. ജോണ്‍, പ്രതിപക്ഷ നേതാവ് ടി.വി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ തിരുവനന്തപുരം ജനാവലിയെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഓണററി അംഗങ്ങളായി സ്റീവന്‍സന്‍ പ്രഖ്യാപനം നടത്തിയതും കോവളത്തിന്റെ വികസനസാധ്യത ചൂണ്ടിക്കാട്ടിയതും ഡോ. കാരയ്ക്കല്‍ പ്രസ്താവിച്ചപ്പോള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള സദസ് ഏറെ കൌതുകത്തോടെയാണ് ശ്രവിച്ചത്.

സ്റീവന്‍സന്‍ പുരസ്കാരം ഡോ. അലക്സാണ്ടര്‍ കാരയ്ക്കലിനു സെന്റര്‍ ചെയര്‍മാന്‍ അഡ്ലായ് സ്റീവന്‍സന്‍ മൂന്നാമന്‍ സമ്മാനിച്ചു. സെന്റര്‍ പ്രസിഡന്റ് നാന്‍സി സ്റീവന്‍സന്‍, അലന്‍ ടെല്ലര്‍, ജെറി സസിബ്രാന്‍, ജോബിന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ചടങ്ങില്‍ ഡമോക്രാറ്റിക്, റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ സംബന്ധിച്ചു.