ഡാളസ് സെന്റ് മേരീസില്‍ നൈറ്റ് വിജില്‍ ഓഗസ്റ് 14ന്
Thursday, July 23, 2015 5:59 AM IST
ഡാളസ്: പരിശുദ്ധ ദൈവ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനോട് അനുബന്ധിച്ച് ഡാളസ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഓഗസ്റ് 14നു (വെള്ളി) മരിയന്‍ നൈറ്റ് വിജില്‍ നടത്തുന്നു. വൈകുന്നേരം 6.30 മുതലാണ് നൈറ്റ് വിജില്‍.

വിശുദ്ധ കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചന പ്രഭാഷണങ്ങള്‍, ആത്മീയ അഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ തുടങ്ങിയ അനുഗ്രഹീത ആരാധനകളില്‍ പങ്കെടുക്കുവാന്‍ എല്ലാ മരിയന്‍ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോസഫ് നെടുമാന്‍കുഴിയില്‍ അറിയിച്ചു. ട്രസ്റി ഫ്രാന്‍സിസ് ജോര്‍ജ്, സെക്രട്ടറി മോന്‍സി ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ നടത്തിപ്പിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

വിവരങ്ങള്‍ക്ക്: സുജന്‍ എം. കാക്കനാട്ട് 682 564 4182.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍