മാര്‍ത്തോമ ഭദ്രാസന സമ്മേളനത്തില്‍ സണ്ണി സ്റീഫന്‍ സ്നേഹ സന്ദേശം നല്‍കും
Thursday, July 23, 2015 5:59 AM IST
ഹൂസ്റണ്‍: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന സുവിശേഷ സംഘത്തിന്റെ പന്ത്രണ്ടാമത് ഭദ്രാസന സമ്മേളനത്തില്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും സംഗീതജ്ഞ്ജനുമായ സണ്ണി സ്റീഫന്‍ സ്നേഹസന്ദേശം നല്‍കും.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, മുംബൈ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിത്തോസ് എപ്പിസ്കോപ്പ എന്നിവര്‍ മുഖ്യ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ അഞ്ഞൂറിലധികം സഭാവിശ്വാസികള്‍ പങ്കെടുക്കും.

കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്‍ത്തി ഇരുളിന്റെ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാര്‍ഥമായി ആദരിക്കുവാനും പുറത്തൊരാകാശം ഉള്ളതുപോലെ എന്റെ ഉള്ളിലും ഒരാകാശമുണ്െടന്ന ബോധ്യത്തോടെ വളര്‍ന്ന് ആന്തരിക യൌവനം എന്നും നിലനിര്‍ത്തുവാനും അങ്ങനെ സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും സ്നേഹത്തിന്റെ അടയാളങ്ങളായി ജീവിക്കുവാനും കഴിയുന്ന ജീവിത സ്പര്‍ശിയായ സ്നേഹ സമാധാന സന്ദേശങ്ങളാണു സണ്ണി സ്റീഫന്‍ നല്‍കുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഡാളസ്, ഷിക്കാഗോ എന്നിവിടങ്ങളിലുള്ള ദേവാലയങ്ങളിലെ വചന ശുശ്രൂഷകള്‍ക്കുശേഷമാണു സണ്ണി സ്റീഫന്‍ ഹൂസ്റണ്‍ മാര്‍ത്തോമ ഭദ്രാസന സമ്മേളനത്തിന് എത്തിച്ചേരുന്നത്.

ജൂലൈ 23ന് ആരംഭിക്കുന്ന സമ്മേളനം 26ന് (ഞായര്‍) അവസാനിക്കും.

വിവരങ്ങള്‍ക്ക്: റവ. ഡോ. സജു മാത്യു 832 660 4281, റെജി വര്‍ഗീസ് 281 650 9630, 516 225 8659.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍