ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിനു തുടക്കംകുറിച്ചു
Friday, July 24, 2015 4:31 AM IST
ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ജൂലൈ 17-ന് വെള്ളിയാഴ്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയേറി. ബിഷപ് സൈമണ്‍ കൈപ്പുറം (ബാലേശ്വര്‍ രൂപത, ഒഡീഷ) ആണു തിരുനാളിനു മുഖ്യകാര്‍മികത്വം വഹിച്ചത്. വി. അല്‍ഫോന്‍സാമ്മയുടെ ജീവിതശൈലി പഠിച്ച് നമ്മുടെ ക്രിസ്തീയ കുടുംബത്തില്‍ അത് അനുകരിക്കുകയും, നമ്മുടെ കുട്ടികളെ അതുവഴി ദൈവവിശ്വാസത്തില്‍ തീക്ഷ്ണതയുള്ളവരായി വളര്‍ത്തുകയും ചെയ്യണമെന്നു ബിഷപ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ജൂലൈ 19-നു (ഞായറാഴ്ച) ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ കുട്ടികള്‍ക്കായി പ്രത്യേകം കുര്‍ബാനയര്‍പ്പിച്ചു. ജൂലൈ 20-നു തിങ്കളാഴ്ചത്തെ വി. കുര്‍ബാന ഇടവകയിലെ ഗ്രാന്‍ഡ് പേരന്റ്സിനു വേണ്ടിയാണു സമര്‍പ്പിച്ചത്. ഫാ. ബെന്നി അയത്തുപാടം ആയിരുന്നു മുഖ്യകാര്‍മികന്‍. വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ കേവലം അദ്ഭുതങ്ങള്‍ കാണുവാനോ, അനുഭവിക്കുവാനോ വേണ്ടി മാത്രം പ്രാര്‍ഥിക്കാതെ, ദൈവത്തിന്റെ കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ഗ്രാന്‍ഡ് പേരന്റ്സിന്റെ സംഘടനയായ അഗാപ്പെ ഇടവക വികാരി ഫാ. വാടാന ഉദ്ഘാടനംചെയ്തു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേന ജൂലൈ 25 വരെ ഉണ്ടായിരിക്കും. ജൂലൈ 25,26 തീയതികളില്‍ പ്രധാന തിരുനാളായി ആഘോഷിക്കുന്നു. പ്രീത പുതിയകുന്നേല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം