സാന്‍ഫ്രാന്‍സിസ്കോ മാര്‍ത്തോമ ഫാമിലി റിട്രീറ്റ് ഓഗസ്റ് 28ന്
Friday, July 24, 2015 5:52 AM IST
കാലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്കോ മാര്‍ത്തോമ ഇടവകയുടെ ഈ വര്‍ഷത്തെ കുടുംബ സമ്മേളനം ഓഗസ്റ് 28 മുതല്‍ 30 വരെ ലോസ് ഗാറ്റോസ് പ്രസന്റേഷന്‍ സെന്ററില്‍ നടക്കും.

മാനസിക, ആത്മിക ഉണര്‍വിനൊപ്പം ഇടവകയിലെ കുടുംബങ്ങള്‍ തമ്മില്‍ അറിയുവാനും കൂടുതല്‍ മനസിലാക്കാനും റിട്രീറ്റ് മൂലം സാധിക്കുമെന്ന് ഇടവക വികാരി റവ. ബിജു പി. സൈമന്‍ പറഞ്ഞു. ഗോഡ്സ് ഡിസൈന്‍ ഫോര്‍ ഫാമിലി (ഏീറ റലശെഴി ളീൃ ളമാശഹ്യ) എന്നതാണു ചിന്താവിഷയം.

ഇടവകയിലെ ഭൂരിപക്ഷം ആളുകളും ജോലി ചെയ്യുന്ന സിലിക്കണ്‍ വാലിയില്‍ നിന്നു കേവലം 20 മിനിറ്റ് മാത്രമേ റിട്രീറ്റ് സെന്ററിലേക്ക് ദൂരമുള്ളൂ എന്നത് കൂടുതല്‍ ഇടവക ജനങ്ങള്‍ക്കു ഫാമിലി റിട്രീറ്റില്‍ പങ്കെടുക്കുന്നതിനു സാധിക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ യോഗങ്ങള്‍ ഇതിന്റെ ഭാഗമായി തയാറാക്കുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത വിധം മാനസിക സന്തോഷവും ആത്മീക ഉണര്‍വും റിട്രീറ്റിലൂടെ സാധിക്കുമെന്ന് സംഘാടകസമിതി ഒന്നടങ്കം അഭിപ്രായപ്പെട്ടു.

അംഗങ്ങള്‍ ഒരുമിച്ച് താമസിച്ച് പങ്കെടുക്കുന്നുവെന്നത് കൂടുതല്‍ അനുഗ്രഹമാണ്. ആത്മീയ നിറവില്‍ അനുഗ്രഹീതമായ നിമിഷങ്ങളെ ദൈവവുമായുളള ബന്ധത്തില്‍ ചെലവഴിക്കുന്നതിന് ഈ വര്‍ഷത്തെ കുടുംബ സംഗമം സഹായകരമായി തീരും. സ്വാദിഷ്ടമായ ഭക്ഷണം മൂന്നു ദിവസവും അംഗങ്ങള്‍ക്കു നല്‍കും. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടെയാണു റിട്രീറ്റ് അവസാനിക്കും.

റിപ്പോര്‍ട്ട്: ബെന്നി പരിമണം